2013-02-07 16:19:47

വിശ്വാസത്തിന്‍റെ മനോഹാരിതയുമായി
റോമില്‍ കലാപ്രദര്‍ശനം ‘പത്രോസിന്‍റെ പാതയില്‍’


7 ഫെബ്രുവരി 2013, റോം
വിശ്വാസത്തെപ്രതി ക്രിസ്തുവിന്‍റെ പ്രഥമ ശിഷ്യന്‍ പ്രകടിപ്പിച്ച മാനുഷികവും ആത്മീയവുമായ സാഹസികത വെളിപ്പെടുത്തുന്നതാണ് ‘പത്രോസിന്‍റെ പാതയില്‍’ എന്ന റോമിലെ കലാപ്രദര്‍ശനമെന്ന് കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ പ്രസ്താവിച്ചു. ഫെബ്രുവരി 6-ാം തിയതി വൈകുന്നേരം റോമിലെ നാഷണല്‍ മ്യൂസിയം – ക്യാസില്‍ സന്താഞ്ചലോയില്‍ ‘പത്രോസിന്‍റെ പാതയില്‍’ കലാപരദര്‍ശനം ഉദ്ഘാടനംചെയ്തുകൊണ്ടാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ഇപ്രകാരം പ്രസ്താവിച്ചത്. വിശ്വാസവത്സരം, 2-ാം വത്തിക്കാന്‍ സൂനഹദോസിന്‍റെ സുവര്‍ണ്ണജൂബിലി, സഭയുടെ മതബോധന ഗ്രന്ഥത്തിന്‍റെ 20-ാം വാര്‍ഷികം എന്നിവ സംയുക്തമായി അനുസ്മരിച്ചുകൊണ്ട് ക്രിസ്തീയ വിശ്വാസത്തിന്‍റെ സ്വഭാവവും മനോഹാരിതയുമാണ് പ്രദര്‍ശനത്തില്‍ തെളിഞ്ഞു നില്ക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ബെര്‍ത്തോണെ വിവരിച്ചു.

സത്യത്തിന്‍റെ മരവിച്ച നിര്‍വ്വികാരമായ നിലപാടല്ല വിശ്വാസം, മറിച്ച് ദൈവം സ്നേഹമാണെന്ന ചിന്തയാല്‍ അത് എന്തിനെയും ഏതിനെയും കീഴ്പ്പെടുത്താന്‍ കരുത്തുള്ള ബോധ്യമാണതെന്നും, ജരൂസലേമില്‍നിന്നും റോമാ സാമ്രാജ്യത്തിന്‍റെ കേന്ദ്രത്തിലെത്തി വിശ്വസം പ്രഘോഷിച്ച്, രക്തസാക്ഷിത്വം വരിച്ച പത്രോസിന്‍റെ ജീവിതം പ്രദര്‍ശനം വ്യക്തമാക്കുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ പ്രസ്താവിച്ചു. വിശ്വാസത്താല്‍ നിറയുന്ന വ്യക്തി രൂപാന്തരപ്പെട്ട്, ഹൃദയം ദൈവസ്നേഹത്താല്‍ ത്രസിച്ച്, ബോധ്യത്തോടെ അസ്തിത്വത്തിന്‍റെയും ജീവിതത്തിന്‍റെയും വൈവിധ്യമാര്‍ന്ന മേഖലകളിലേയ്ക്ക് കടന്നുചെല്ലുമെന്നാണ് പ്രദര്‍ശനത്തിന്‍റെ കേന്ദ്രസ്ഥാനത്തു നില്ക്കുന്ന പത്രോസിന്‍റെ വ്യക്തിത്വം തെളിയിക്കുന്നുണ്ടെന്ന്, ദൃശ്യാവിഷ്ക്കരണത്തിലൂടെ കണ്ണോടിച്ച കര്‍ദ്ദിനാള്‍ വ്യക്തമാക്കി.
ദൈവിക വെളിപാട് സ്രഷ്ടാവായ ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും വെളിപ്പെടുത്തിയ സത്യങ്ങള്‍ അപ്പസ്തോലന്മാരിലൂടെയും സഭാപിതാക്കന്മാരിലൂടെയും വിശുദ്ധാത്മാക്കളിലൂടെ ചരിത്രത്തിലൂടെ പകര്‍ന്നുകിട്ടിയ സത്യങ്ങള്‍ മൂല്യമുള്ള കലാസൃഷ്ടികളില്‍ സൂക്ഥിക്കാനും കാലമൊക്കെയും സഭ പരിശ്രമിച്ചിട്ടുണ്ട്. അതിന്‍റെ തെളിവുകൂടിയാണ് പത്രോസിന്‍റെ പാതയില്‍ പ്രദര്‍ശനമെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഉത്ഘാടനവേളയില്‍ ചൂണ്ടിക്കാട്ടി.

ആരോഗ്യകരമായ സമൂഹം വാര്‍ത്തെടുക്കാനാണെങ്കില്‍ ക്രൈസ്തവസമൂഹം ഇതര മതസ്തരോട് കൂട്ടുചേരാന്‍ സന്നദ്ധതയുള്ളതും ഉറപ്പുള്ളതും എന്നും ആശ്രയിക്കാവുന്നതുമായ കക്ഷിയായിരിക്കുമെന്നും, ലോകത്തുള്ള മനുഷ്യ സമൂഹത്തോട് നീതിയും പരസ്പര വിശ്വാസവും വളര്‍ത്തി ജീവിക്കാനും, ജീവന്‍ നല്കാനും, വിശ്വസിക്കാനും മൂല്യങ്ങള്‍ പരിപോഷിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവും നല്കിയില്ലെങ്കില്‍ അവയക്ക് നിലനില്പുണ്ടാകില്ല എന്ന താക്കീത് ഭരണകൂടങ്ങള്‍ക്കു നല്കിക്കൊണ്ടാണ് പ്രഭാഷണം ഉപസംഹരിച്ചത്.









All the contents on this site are copyrighted ©.