2013-02-06 15:57:02

സഭകളുടെ കൂട്ടായ്മയാണ് സഭയെന്ന്
മാര്‍ ജോസഫ് പൗവ്വത്തില്‍


6 ഫെബ്രുവരി 2013, ബാംഗളൂര്‍
ബാംഗളൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍ സമാപിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഒരു തിരനോട്ടം – എന്ന അന്തര്‍ദേശിയ സമ്മേളനത്തിലാണ് ചങ്ങനാശ്ശേരിയുടെ മുന്‍ മെത്രാപ്പോലീത്ത, മാര്‍ പവ്വത്തില്‍ പൗരസ്ത്യസഭകളുടെ സ്വയംഭരണാവകാശത്തെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ട് ഇങ്ങനെ പ്രസ്താവിച്ചത്.
കൗണ്‍സിലിന്‍റെ പ്രമാണരേഖകളില്‍ ഉടനീളം തെളിഞ്ഞു നില്ക്കുന്ന ചിന്തയാണ് സഭകളുടെ കൂട്ടായ്മയെന്നും, സഭ വ്യക്തികളുടെയും രൂപതകളുടെയും കൂട്ടായ്മയല്ല, തനിമയുള്ള വ്യക്തിഗത സഭകളുടെ കൂട്ടായ്മയാണെന്ന് പൗരസ്ത്യസഭകളുടെ വക്താവും വാഗ്മിയുമായ മാര്‍ പൗവ്വത്തില്‍ സമ്മേളനത്തില്‍ സമര്‍ത്ഥിച്ചു.

കൂട്ടായ്മയുടെ ഊറ്റവും ഉറവും ക്രിസ്തുവാണെന്നും അവിടുത്തെ മൗതിക ശരീരമായ സഭയുടെ ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും ഈ ഐക്യം ദൃശ്യമാകത്തക്ക വിധം വ്യക്തിഗത സഭകളുടെ അന്തസ്സും സ്വാതന്ത്രൃവും ഉള്‍ക്കൊള്ളണമെന്നും മാര്‍ പൗവ്വത്തില്‍ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.
നാനാത്വത്തിലുള്ള ഏകത്വമാണ് സഭയുടെ മനോഹാരിതയും ഐക്യവുമെന്ന ധാരണയോടെ മുന്നേറിക്കൊണ്ടുവേണം നവസുവിശേഷവത്ക്കരണം യാഥാര്‍ത്ഥ്യമാക്കാനെന്നും മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.