2013-01-31 20:03:41

അലഹബാദ് രൂപതയ്ക്ക്
അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍


31 ജനുവരി 2013, വത്തിക്കാന്‍
ബിഷപ്പ് ഇഗ്നേഷ്യസ് മെനേസ്സിസിനെ വടക്കെ ഇന്ത്യയിലെ അലഹബാദ് രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ബനഡിക്ട് 16-ാമന്‍ പാപ്പ നിയമിച്ചു.

വ്യക്തിപരമായ കാരണങ്ങളാല്‍ ഇപ്പോഴത്തെ മെത്രാന്‍, ബിഷപ്പ് ഇസിദോര്‍ ഫെര്‍നാന്‍റസ് വിരമിച്ചതിനെ തുടര്‍ന്നാണ്, അജ്മീര്‍ രൂപതയുടെ മുന്‍മെത്രാനായിരുന്ന ബിഷപ്പ് ഇഗ്നേഷ്യസ് മെനേസിസ്സിനെ അപ്പസ്തോലിക്ക് അഡിമിന്സ്ട്രേറ്ററായി പാപ്പാ നിയോഗിച്ചത്.

1947-ല്‍ ഇന്ത്യയുടെ സ്വാതന്ത്യലബ്ധിവരെ ഇറ്റാലിയന്‍ കപ്പൂച്ചിന്‍ മിഷണറിമാരുടെ പ്രവര്‍ത്തന മേഖലയും കേന്ദ്രവുമായിരുന്ന അല്ലഹബാദ് ഇന്നും ഇന്ത്യയിലെ പുരാതനവും വിസ്തൃതവുമായ രൂപതകളില്‍ ഒന്നാണ്.








All the contents on this site are copyrighted ©.