2013-01-30 19:09:50

സമര്‍പ്പണ തിരുനാളില്‍
സന്ന്യസ്തരോടൊപ്പം പാപ്പ ബലിയര്‍പ്പിക്കും


30 ജനുവരി 2013, വത്തിക്കാന്‍
കര്‍ത്താവിന്‍റെ സമര്‍പ്പണ തിരുനാളില്‍, ഫെബ്രുവരി 2-ാം തിയതി ശനിയാഴ്ച, ബനഡിക്ട്
16-ാമന്‍ പാപ്പാ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിക്കും.
സമര്‍പ്പിതരുടെ ദിനമായി ആചരിക്കുന്ന വരുന്ന ശനിയാഴ്ച സന്ന്യസ്തരുടെയും അപ്പസ്തോലിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്ന ഇതര സംഘടനകളുടെ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലായിരിക്കും, ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30-ന്
പാപ്പ ദിവ്യബലിയര്‍പ്പിക്കുന്നത്.

ദിവ്യബലിമദ്ധ്യേ വചനപ്രഘോഷണം നടത്തുന്ന പാപ്പ, സമര്‍പ്പിതരെ പ്രത്യേകമായി അഭിസംബോധനചെയ്യുമെന്നും, പൊന്തിഫിക്കല്‍ ആരാധനക്രമ കാര്യയങ്ങള്‍ക്കായുള്ള സെക്രട്ടറി, മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി പ്രസ്താവനയിലൂടെ അറിയിച്ചു.








All the contents on this site are copyrighted ©.