2013-01-28 15:09:47

ഞായറാഴ്ച കര്‍ത്താവിന്‍റെ ദിനം


28 ജനുവരി 2013, വത്തിക്കാന്‍
വിശ്വാസ സമൂഹത്തെ കര്‍ത്താവിന്‍റെ ദിനാചരണത്തെക്കുറിച്ച് അനുസ്മരിപ്പിച്ചുകൊണ്ട് മാര്‍പാപ്പയുടെ ട്വീറ്റ്. “ഞായറാഴ്ച കര്‍ത്താവിന്‍റെ ദിനം എന്നു പറയുന്നതിന്‍റെ പൊരുളെന്താണ്? കുടുംബങ്ങളുടെ വിശ്രമത്തിനായുള്ള ദിവസമാണത്, എന്നാല്‍ എന്തിനേക്കാളുമുപരിയായി കര്‍ത്താവിനു വേണ്ടിയുള്ള ദിവസമാണത്.” എന്നായിരുന്നു 27ാം തിയതി മാര്‍പാപ്പയുടെ ട്വീറ്റ്. ശനിയാഴ്ച വത്തിക്കാന്‍റെ പരമോന്നത നീതിപീഠത്തിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ വിശ്വാസം കുടുംബങ്ങളെ കൂടുതല്‍ കെട്ടുറപ്പുള്ളതാക്കുകയും വിശ്വാസത്തിന്‍റെ അഭാവം കുടുംബബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുമെന്നും മാര്‍പാപ്പ പ്രസ്താവിച്ചിരുന്നു.








All the contents on this site are copyrighted ©.