2013-01-28 15:10:02

കെ.സി.ബി.സി മാധ്യമ പുരസ്ക്കാരം


28 ജനുവരി 2013, കൊച്ചി
കെ.സി.ബി.സി നല്‍കുന്ന മാധ്യമ പുരസ്ക്കാരത്തിന്‍റെ മാനദണ്ഡം മൂല്യസ്ഥിരതയെന്ന് കെ.സി.ബി.സി മീഡിയ കമ്മീഷന്‍റെ അദ്ധ്യക്ഷന്‍ ബിഷപ്പ് ജോസഫ് കരിയില്‍ പ്രസ്താവിച്ചു. കെ.സി.ബി.സി മീഡിയ കമ്മീഷന്‍റെ മാധ്യമപുരസ്ക്കാര ദാന ചടങ്ങ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ഒ.സി.യില്‍ നടന്ന ചടങ്ങില്‍ സെബാസ്റ്റ്യന്‍ പള്ളിത്തോട് (സാഹിത്യം), ഫാ. ആല്‍ബര്‍ട്ട് നമ്പ്യാപറമ്പില്‍(ദാര്‍ശനിക വൈജ്ഞാനികം), ബെന്നി പി. നായരമ്പലം (മാധ്യമം), വിജയലക്ഷ്മി(സംസ്കൃതി പുരസ്ക്കാരം), ഫ്രാങ്കോ സൈമണ്‍ (യുവപ്രതിഭ), ഫാ. ജോസഫ് തച്ചില്‍, പ്രൊഫ. കെ.ജെ.എസ്. ക്ലീറ്റസ്, ജോസഫ് വൈറ്റില (ഗുരുപൂജ) എന്നിവര്‍ക്ക് ബിഷപ്പ് ജോസഫ് കരിയില്‍ പുരസ്ക്കാരം നല്‍കി. കലാസൃഷ്ടികളില്‍ ക്രൈസ്തവ മൂല്യങ്ങള്‍ വിളക്കിച്ചേര്‍ത്തവരാണ് ഈ കലാകാരന്‍മാരെന്ന് ബിഷപ്പ് കരിയില്‍ പ്രസ്താവിച്ചു. ക്രൈസ്തവ കലാകാരന്‍മാരേക്കാളും അന്യമതസ്ഥരാണ് ബൈബിളിലെ ആശയങ്ങള്‍ തങ്ങളുടെ കലാസൃഷ്ടികളില്‍ കൂടുതലായി ഉപയോഗപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.സി.ബി.സി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ജോസഫ് നിക്കോളാസ്, ഫാ.ജോളി വടക്കന്‍ തുടങ്ങിയവരും പുരസ്ക്കാര ജേതാക്കളെ അനുമോദിച്ചു.
പി.ഒ.സി. ഡയറക്ടര്‍ ഡോ. സ്റ്റീഫന്‍ ആലത്തറ, പി.എഫ്. മാത്യൂസ്, എം.വി. ബെന്നി, ഫാ. ബോബി ജോസ് കട്ടിക്കാട് എന്നിവരടങ്ങുന്ന ജഡ്ജിങ്ങ് കമ്മിറ്റിയാണ് അവാര്‍ഡു ജേതാക്കളെ തിരഞ്ഞെടുത്തത്.








All the contents on this site are copyrighted ©.