2013-01-28 15:09:15

കല്‍ദായ മെത്രാന്‍മാരുടെ സിനഡു സമ്മേളനം റോമില്‍


28 ജനുവരി 2013, ജറൂസലേം
കല്‍ദായ കത്തോലിക്കാ സഭയിലെ മെത്രാന്‍മാരുടെ സിനഡു സമ്മേളനം റോമില്‍ ആരംഭിച്ചു. ബാബിലോണിയയിലെ കല്‍ദായ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ ഇമ്മാനുവേല്‍ മൂന്നാമന്‍ ഡെല്ലി (85) 2012 ഡിസംബര്‍ 19ന് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ പാത്രീയാര്‍ക്കീസിനെ തിരഞ്ഞെടുക്കാന്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സിനഡു സമ്മേളനം വിളിച്ചുകൂട്ടിയത്.
28ാം തിയതി തിങ്കളാഴ്ച പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ലെയൊനാര്‍ദോ സാന്ദ്രിയുടെ അദ്ധ്യക്ഷതയില്‍ സിനഡ് സമ്മേളനം ആരംഭിച്ചു. ഇറാക്ക്, ഇറാന്‍, ലെബനോണ്‍, ഓസ്ട്രേലിയ, ക്യാനഡ, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പതിനഞ്ച് സഭാമേലധ്യക്ഷന്‍മാരാണ് സിനഡ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.








All the contents on this site are copyrighted ©.