2013-01-26 16:05:04

ജീവന്‍ സംരക്ഷണ റാലിക്ക് മാര്‍പാപ്പയുടെ പിന്തുണ


26 ജനുവരി 2013, വത്തിക്കാന്‍
യു.എസില്‍ നടന്ന ജീവന്‍ സംരക്ഷണ റാലിക്ക് മാര്‍പാപ്പയുടെ പ്രോത്സാഹനം. കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ വാഷിംഗ്ടണില്‍ നടന്ന റാലിയില്‍ പങ്കെടുത്ത ആയിരക്കണക്കിനാളുകള്‍ക്ക് 25ാം തിയതി വെള്ളിയാഴ്ച നല്‍കിയ ട്വീറ്റിലൂടെയാണ് മാര്‍പാപ്പ ആശംസകള്‍ നേര്‍ന്നത്. “ജീവന്‍റെ സംരക്ഷണത്തിനുവേണ്ടി അണിനിരക്കുന്ന നിങ്ങളോടൊപ്പം ഞാനും ചേരുന്നു. രാഷ്ട്രീയ നേതാക്കള്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിനും ജീവന്‍റെ സംസ്ക്കാരം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.” എന്നതായിരുന്നു പാപ്പായുടെ ട്വീറ്റ്.

അമേരിക്കന്‍ സുപ്രീം കോടതി ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ- വെയ്ഡ് (Roe v. Wade) കേസിന്‍റെ വാര്‍ഷികത്തില്‍ നടത്തപ്പെടുന്ന ഈ റാലിയുടെ നാല്‍പതാം വാര്‍ഷികമായിരുന്നു ഇക്കൊല്ലം. അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ തിമോത്തി ഡോലന്‍ ഉള്‍പ്പെടെ നിരവധി കത്തോലിക്കാ മേലധ്യക്ഷന്‍മാര്‍ റാലിയില്‍ പങ്കെടുത്തു.








All the contents on this site are copyrighted ©.