2013-01-24 20:13:32

വിശുദ്ധനാട്ടിലെ സമാധാനത്തിനായ്
പ്രാര്‍ത്ഥനയില്‍ കണ്ണിചേരും


24 ജനുവരി 2013, കൊച്ചി
ജനുവരി 27-ാം തിയതി ഞായറാഴ്ച, ആചരിക്കപ്പെടുന്ന, വിശുദ്ധ നാട്ടിലെ സമാധാനത്തിനായുള്ള ആഗോള പ്രാര്‍ത്ഥനാദിനത്തില്‍ യുവജനങ്ങള്‍ പങ്കുചേരണമെന്ന്, ജീസസ്സ് യൂത്ത് പ്രസ്ഥാനത്തിന്‍റെ ദേശീയ പ്രസിഡന്‍റ്, മനോജ് സണ്ണി അഭ്യര്‍ത്ഥിച്ചു. കൊച്ചിയില്‍ മാധ്യമങ്ങള്‍ക്കു നല്കിയ പ്രസ്താവനയിലൂടെയാണ് വിശുദ്ധ നാട്ടിലെ സമാധാനത്തിനായുള്ള ആഗോള പ്രാര്‍ത്ഥാനായജ്ഞത്തില്‍ പങ്കുചേരാന്‍ മനോജ് സണ്ണി ഏവരെയും, വിശിഷ്യ യുവാക്കളെ ആഹ്വാനംചെയ്തത്.

2009-ാമാണ്ടില്‍ വിവിധ കത്തോലിക്കാ യുവജന സംഘടനകള്‍ ചേര്‍ന്ന് ആരംഭിച്ച വിശുദ്ധനാടിനുവേണ്ടിയുള്ള സമാധാന പ്രാര്‍ത്ഥനാ ദിനത്തിന്‍റെ 5-ാം വര്‍ഷികമാണിതെന്നും,
ബനഡിക്ട് 16-ാമന്‍ പാപ്പായുടെ ലോക സമാനാധത്തിനായുള്ള ആഹ്വാനത്തിന്‍റെ ചുവിടുപിടിച്ചാണ്
യുവജന പ്രസ്ഥാനങ്ങള്‍ വിശുദ്ധ നാടിന്‍റെ സമാധാനത്തിനായുള്ള പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നതെന്നും സണ്ണി വ്യക്തമാക്കി. ആധുനിക വിനിമയ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകത്തുള്ള മൂവ്വായിരത്തിലേറെ നഗരങ്ങളിലെ പ്രാര്‍ത്ഥനാലയങ്ങളുമായി കണ്ണിചേര്‍ന്നുകൊണ്ടാണ് മദ്ധ്യപൂര്‍വ്വദേശത്തെ, വിശിഷ്യാ ക്രിസ്തു പിറന്ന മണ്ണിലെ, വിശുദ്ധ നാട്ടിലെ സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാദിനം സംഘടിപ്പിച്ചിരിക്കുന്നതെന്നും, ജീസസ്സ് യൂത്ത് പ്രസ്ഥാനത്തിന്‍റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ മനോജ് സണ്ണി കൊച്ചിയില്‍ മാധ്യമങ്ങല്‍ക്കു നല്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സമാനാനവും സമാധാനപരമായ ജീവിതത്തിനുതകുന്ന വിദ്യാഭ്യാസവും രൂപീകരണവും ഇന്നിന്‍റെ അനിവാര്യതയാണെന്നും, പ്രാര്‍ത്ഥനയിലൂടെയും പരിശ്രമത്തിലൂടെയും ആര്‍ജ്ജിക്കുന്ന അനുരജ്ഞനവും സമാധാനവുമാണ്, സഭ വിഭാവനം ചെയ്യുന്ന നവസുവിശേഷവത്ക്കരണത്തിന്‍റെ ലക്ഷൃമാണെന്നും മനോജ് സണ്ണി പ്രസ്താവനയില്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.