2013-01-24 19:48:23

ദൈവം സമാധാന സ്രോതസ്സ്
വിശുദ്ധനാടിനു വേണ്ടിയൊരു
പ്രാര്‍ത്ഥനാദിനം


24 ജനുവരി 2013, റോം
ഒത്തൊരുമിച്ചു പരിശ്രമിക്കുന്നവര്‍ക്ക് ദൈവം നല്കുന്ന ദാനമാണ് സമാധാനമെന്ന് കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍ പ്രസ്താവിച്ചു. ജനുവരി 27-ാം തിയതി ഞായറാഴ്ച ആഗോളതലത്തില്‍ ആചരിക്കപ്പെടുന്ന വിശുദ്ധനാട്ടിലെ സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാ ദിനത്തിനുള്ള ആഹ്വാനമായിട്ടാണ്, നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ടെര്‍ക്സണ്‍ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

സന്തോഷപൂര്‍ണ്ണമായ ജീവിതത്തിനുള്ള മനുഷ്യന്‍റെ അടിസ്ഥാനാഗ്രഹം സമാധാനത്തിനായുള്ള ഉള്‍വിളിയാണെന്നും, സമാധാനവാഞ്ഛ മാനവപുരോഗതിക്കുള്ള അടിസ്ഥാന ആവശ്യമാണെന്നും, സമാധാന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ വക്താവ്, കര്‍ദ്ദിനാള്‍ ടെര്‍ക്സണ്‍ റോമില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ശാശ്വതമായ സമാധാനത്തിന്‍റെ സ്രോതസ്സ് ദൈവമാണെന്നും, ദൈവത്തില്‍ അധിഷ്ഠിതമായൊരു ജീവിതക്രമം ലോകത്തു വളര്‍ത്തിയെടുത്തെങ്കില്‍ മാത്രമേ, മനുഷ്യകുലത്തിന് സമാധാനത്തില്‍ വളരാനും വസിക്കാനും സാധിക്കുകയുള്ളൂ എന്ന് കര്‍ദ്ദിനാള്‍ ടെര്‍ക്സണ്‍ പ്രസ്താവനയിലൂടെ സമര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.