2013-01-23 17:50:29

വ്യാജബിംബങ്ങളെ
തിരിച്ചറിയാനുള്ള കരുത്ത്
ക്രൈസ്തവര്‍ക്കു വേണമെന്ന്


23 ജനുവരി 2013, വത്തിക്കാന്‍
വഴിതെറ്റിക്കുന്ന വ്യാജബിംബങ്ങളെ തിരിച്ചറിയണെന്ന്, ട്വീറ്റ് സന്ദേശത്തിലൂടെ ബനഡിക്ട് 16-ാമന്‍ പാപ്പ ഉദ്ബോധിപ്പിച്ചു. ടിറ്റര്‍ ശൃംഖലയില്‍, ലത്തീന്‍ ഉള്‍പ്പെടെ 9 ഭാഷകളില്‍ ജനുവരി 23-ാം തിയതി ബുധനാഴ്ച പങ്കുവച്ച ഹ്രസ്വപ്രബോധനത്തിലാണ് ‘ഇന്നു ലോകത്ത് ധാരാളമായി പ്രത്യക്ഷപ്പെടുന്നതും വഴിതെറ്റിക്കുന്നതുമായ എല്ലാ മേഖലകളിലുമുള്ള വ്യാജബിംബങ്ങളെ തിരിച്ചറിയണമെന്നും, സമകാലീന ലോകത്തു കണ്ടുവരുന്ന ഈ തിന്മയുടെ കുത്തൊഴുക്കിനെതിരെ നീന്താനുള്ള കരുത്ത് ക്രൈസ്തവര്‍ക്ക് ഉണ്ടാകണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചത്. സഭ ആചരിക്കുന്ന വിശ്വാസവത്സരത്തിന്‍റെ പശ്ചാത്തലത്തിലാണ് ആയിരങ്ങള്‍ തേടുകയും പ്രതികരിക്കുകയും ചെയ്യുന്ന @pontifex എന്ന
തന്‍റെ ടിറ്റര്‍ ശൃംഖലയില്‍ പാപ്പ വിശ്വാസ വചസ്സുകള്‍ പങ്കുവയ്ക്കുന്നത്.

‘സുവിശേഷവത്ക്കരണത്തിന് വെല്ലുവിളിയുണര്‍ത്തുന്ന നൂതന സംവേദന സരണിയാണ് ഡിജിറ്റല്‍ മാധ്യമ ശൃംഖലകള്‍’ എന്ന തന്‍റെ ലോക മാധ്യമദിന സന്ദേശം ജനുവരി 24-ന് പ്രകാശനെചെയ്യാന്‍ ഒരുങ്ങുന്ന
85-വയസ്സുകാരന്‍ പാപ്പായ്ക്ക് 5 ലക്ഷത്തിലേറെ ട്വിറ്റര്‍ സുഹൃത്തുക്കളുണ്ടെന്ന് മാധ്യമ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.








All the contents on this site are copyrighted ©.