23 ജനുവരി 2013, ബോസ്റ്റണ്‍ ഭൂണഹത്യയുടെ ദാരുണമായ വേദന ശമിപ്പിച്ച് നവജീവന്‍ പകരാന്‍
ക്രിസ്തുവിനാകുമെന്ന്, കര്‍ദ്ദിനാള്‍ ഷീന്‍ ഒ’മാലി പ്രസ്താവിച്ചു. ജനുവരി 19-ന് അമേരിക്കയിലെ
ബോസ്റ്റണില്‍ ആരംഭിച്ച ‘ജീവനു വേണ്ടിയുള്ള അനുതാപ തീര്‍ത്ഥാടനം’ a pilgrimage of penance
for life എന്ന നവനാള്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിന്‍റെ ഉദ്ഘോടന വേളിയിലാണ് ജീവനുവേണ്ടിയുള്ള
സാമൂഹ്യ പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ഷീന്‍ ഒ’മാലി ഇങ്ങനെ പ്രസ്താവിച്ചത്.
ഭൂണഹത്യ അമേരിക്കയുടെ പരമോന്നത കോടതി നിയമവത്ക്കരിച്ചതിന്‍റെ 40-ാം വാര്‍ഷികത്തില്‍
ജീവന്‍റെ സംസ്ക്കാരത്തില്‍ വിശ്വസിക്കുന്നവര്‍ ഒത്തുചേര്‍ന്നു പ്രതിഷേധച്ചുകൊണ്ടാണ് നവനാള്‍
പ്രാര്‍ത്ഥന സംഘടിപ്പിച്ചിരിക്കുന്നതെന്ന് ബോസ്റ്റണ്‍ അതിരൂപതാ മെത്രാപ്പോലീത്താ കൂടിയായ
കര്‍ദ്ദിനാള്‍ ഒ’മാലി പ്രസ്താവിച്ചു. മനുഷ്യാവകശത്തെയും മതസ്വാതന്ത്ര്യത്തെയും മാനിക്കാതെയുള്ള
അമേരിക്കന്‍ ഭരണകൂടത്തിന്‍റെ നിഷേധത്മകമായ ഭൂണഹത്യ നയത്തെ ഇന്നും ജനങ്ങള്‍ എതിര്‍ക്കുന്നതിനു
തെളിവാണ് ഈ പ്രാര്‍ത്ഥനായജ്ഞമെന്നും, ജീവന്‍റെ സംരക്ഷണത്തിനും മതസ്വാതന്ത്ര്യത്തിനുംവേണ്ടിയുള്ള
പോരാട്ടം തുടരുമെന്നും കര്‍ദ്ദിനാള്‍ ഒ’മാലി പ്രഭാഷണത്തില്‍ വ്യക്തമാക്കി. പാപികളെ തേടിയെത്തുകയും
അവരെ സ്നേഹിക്കുകയും ചെയ്ത ക്രിസ്തു കരുണാമയനാണെന്നും, അവിടുത്തെ അന്തമായ ദൈവിക കാരുണ്യത്തിന്
ഇനിയും മനുഷ്യന്‍റെ തിന്മകള്‍ ക്ഷമിക്കുവാനും നവജീവന്‍ പകരുവാനും കെല്പുണ്ടെന്ന് കര്‍ദ്ദിനാള്‍
ഒ’മാലി പ്രാര്‍ത്ഥനയില്‍ ഒത്തുചേര്‍ന്ന ജനങ്ങളെ ഉദ്ബോധിപ്പിച്ചു.
ജനുവരി 17-ന്
ആരംഭിച്ച പ്രതിഷേധ നവനാള്‍ പ്രാര്‍ത്ഥനാസംഗമം 27-ന് ബോസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍
സമാപിക്കും.