2013-01-22 17:09:06

മതനേതാക്കള്‍ സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് കൂട്ടോ


22 ജനുവരി 2013, ന്യൂഡല്‍ഹി
മതനേതാക്കള്‍ സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് ഡല്‍ഹി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ഡോ.അനില്‍ ജെ.റ്റി. കൂട്ടോ പ്രസ്താവിച്ചു. മെച്ചപ്പെട്ട ഒരു ലോകത്തിന്‍റെ നിര്‍മ്മിതിക്കായി മതനേതാക്കള്‍ കൈകോര്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സി.ബി.സി.ഐയുടെ സഭൈക്യ -മതാന്തര സംവാദ കമ്മീഷന്‍ സംഘടിപ്പിച്ച ഒരു അനുമോദന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡല്‍ഹി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി ഞായറാഴ്ച സ്ഥാനമേറ്റ ആര്‍ച്ചുബിഷപ്പ് കൂട്ടോ. സംഘട്ടനങ്ങളും സ്ത്രീകള്‍ക്കെ‍തിരേയുള്ള ആക്രമണങ്ങളും ബാല പീഡനവും അഴിമതിയും സാധാരണമായിരിക്കുന്ന ഒരു ലോകത്താണ് നാമിന്നു ജീവിക്കുന്നത്. ഇങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ സമാധാനവും ഐക്യവും പടുത്തുയര്‍ത്തുന്നതിനായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ അദ്ദേഹം മതനേതാക്കളെ ക്ഷണിച്ചു.
അനുമോദന യോഗത്തില്‍ പങ്കെടുത്ത മുപ്പതോളം മത നേതാക്കള്‍ പുതിയ ആര്‍ച്ചുബിഷപ്പിന് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു








All the contents on this site are copyrighted ©.