2013-01-19 15:05:28

വത്തിക്കാനില്‍ നോമ്പുകാല ധ്യാനം നയിക്കുന്നത് കര്‍ദിനാള്‍ റവാസി


19 ജനുവരി 2013, വത്തിക്കാന്‍
സാംസ്ക്കാരിക കാര്യങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ജ്യാന്‍ ഫ്രാങ്കോ റവാസി ഇക്കൊല്ലം വത്തിക്കാനില്‍ നോമ്പുകാല ധ്യാനം നയിക്കും. നോമ്പുകാലത്തിലെ ആദ്യവാരത്തിലാണ് ‘ദൈവിക - മാനുഷിക വദനം സങ്കീര്‍ത്തനങ്ങളില്‍’ എന്ന ചിന്താവിഷയത്തെ കേന്ദ്രീകരിച്ച് കര്‍ദിനാള്‍ റവാസി ധ്യാനചിന്തകള്‍ പങ്കുവയ്ക്കുക. മാര്‍പാപ്പയുടെ അപ്പസ്തോലിക അരമനയില്‍ ഫെബ്രുവരി 17 മുതല്‍ 23വരെ നടക്കുന്ന ധ്യാനത്തില്‍ മാര്‍പാപ്പയും റോമന്‍ കൂരിയായിലെ അംഗങ്ങളും പങ്കെടുക്കുമെന്ന് വത്തിക്കാന്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.