2013-01-18 17:37:37

സഭൈക്യവാരത്തിന്
എവിടെയും തുടക്കമായി


18 ജനുവരി 2013, വത്തിക്കാന്‍
ഭിന്നിച്ചുനില്ക്കുന്ന ക്രൈസ്തവ സഭകളുടെ കൂട്ടായ്മകള്‍ ഒത്തുചേര്‍ന്ന് അനുവര്‍ഷം ആര്‍ജവത്തോടെ ആചരിക്കുന്ന ഐക്യവാരത്തിന് ജനുവരി 18 വെള്ളിയാഴ്ചയാണ് ആഗോളതലത്തില്‍ തുടക്കമായത്.
ഇനിയും ദൃശ്യവും യാഥാര്‍ത്ഥ്യവും ആകുമെന്നു വിശ്വസിക്കുന്ന ക്രൈസ്തവ ഐക്യം മുന്നില്‍ കണ്ടുകൊണ്ടാണ് സഭകളുടെ കൂട്ടായ്മ ഐക്യവാരം (unity octave) ആചരിക്കുന്നത്.

ആംഗ്ലിക്കന്‍, ലൂതറന്‍, ബാപ്റ്റിസ്റ്റ്, മെത്തഡിസ്റ്റ്, ഓര്‍ത്തടോക്സ് സഭകളുടെ കൂട്ടായ്മകള്‍ വത്തിക്കാന്‍റെ സഭൈക്യകാര്യങ്ങള്‍ക്കായുള്ള കൗണ്‍സിലുമായി കൂട്ടുചേര്‍ന്നാണ് ക്രൈസ്തവൈക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരം അനുവര്‍ഷം അനുഷ്ഠിക്കുന്നത്. ഒരാഴ്ച നീണ്ടുനല്ക്കുന്ന ഐക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരത്തിന്‍റെ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് എട്ടു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്.
ഐക്യവാരത്തിലെ ഓരോ ദിവസവും ഉപയോഗിക്കുവാന്‍ ആഗോളതലത്തില്‍ വിവിധ ഭാഷകളില്‍ വിതരണംചെയ്തിരിക്കുന്ന വചനഭാഗങ്ങളും ധ്യാനചിന്തകളും, പ്രാര്‍ത്ഥനകളും ഉള്‍ക്കൊള്ളുന്ന ലഘുലേഖ ഈ പ്രസ്ഥാനത്തിന്‍റെ തനിമയും ക്രിയാത്മകതയും തെളിയിക്കുന്നു. അമേരിക്കില്‍ ഉരുവംകൊണ്ട സഭൈക്യപ്രസ്ഥാനം ആധുനികകാലത്ത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലോടെയാണ് ശക്തിപ്രാപിച്ചത്.









All the contents on this site are copyrighted ©.