2013-01-18 17:45:24

ഇന്ത്യയിലെ സന്ന്യസ്ത കൂട്ടായ്മയ്ക്ക്
അന്‍പതു വയസ്സ്


18 ജനുവരി 2013, ഡല്‍ഹി
രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം 1963-ലാണ് ഭാരതസഭയിലെ സന്ന്യസ്തരുടെ കൂട്ടായ്മ Conference of Religious India സംഘടനയായി രൂപംകൊണ്ടതെന്ന് ദേശിയ സെക്രട്ടറി ബ്രദര്‍ മാണി മേക്കുന്നേല്‍ ഡെല്‍ഹിയില്‍ മാധ്യമ സമ്മേളനത്തില്‍ വെളിപ്പെടുത്തി.

സഭകളുടെ വ്യക്തിഗത ചൈതന്യവും ആത്മീയതയും വളര്‍ത്തിയെടുക്കുമ്പോഴും, ആഗോളസഭയുടെ പ്രേഷിത ദൗത്യത്തിലുള്ള പൊതുവായ പങ്കാളിത്തവും, അത് ആര്‍ജ്ജിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ദേശീയ മെത്രന്‍ സമിതിയോടു ചേര്‍ന്ന് പൊതുവായി ആരായുവാനും പങ്കുവയ്ക്കുവാനുമാണ് (‘ഒരു ഹൃദയവും മനസ്സുമായി’ cor unum et anima una എന്ന ആപ്തവാക്യവുമായി) സിആര്‍ഐ സംഘടനയ്ക്ക് ഭാരതത്തിലെ സന്ന്യസ്തര്‍ തുടക്കമിട്ടതെന്ന് സിഎസ്ടി മിഷണറി സഭാംഗമായ ബ്രദര്‍ മാണി പ്രസ്താവിച്ചു. ഇന്ത്യയുടെ സാംസ്ക്കാര തനിമയോടും അതിന്‍റെ പാരമ്പര്യങ്ങളോടും അനുരൂപപ്പെട്ട് പുരോഗതിക്കായി നാടിന്‍റെ വൈവിധ്യമാര്‍ന്ന മത-സാംസ്ക്കാരിക പശ്ചാത്തലത്തില്‍ ജനങ്ങളുടെ വിശിഷ്യാ പാവങ്ങളുടെ പ്രവര്‍ത്തിക്കാന്‍ ഈ കൂട്ടായ്മ സഹായികമാണെന്നും സംഘടയുടെ ഡെല്‍ഹി ഓഫിസ്സില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബ്രദര്‍ മാണി വ്യക്തമാക്കി.








All the contents on this site are copyrighted ©.