2013-01-16 19:12:42

സ്വവര്‍ഗ്ഗ വിവാഹം – പാവനമായ
കുടുംബ ബന്ധത്തിന്‍റെ നിഷേധം


16 ജനുവരി 2013, വത്തിക്കാന്‍
‘വിവാഹം ഏവര്‍ക്കും’ എന്ന സ്വവര്‍ഗ്ഗ വിവാഹ നയത്തിനെതിരെ ‘ഏവര്‍ക്കും പ്രതിഷേധ’മുണ്ടെന്ന്, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി റോമില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു. സ്വവര്‍ഗ്ഗ വിവാഹത്തിനായി നാലു സ്ത്രീകള്‍ വത്തിക്കാനില്‍ മുറവിളി കൂട്ടിയപ്പോള്‍, അതേ ദിവസം, അതേ സമയത്ത് സ്വവര്‍ഗ്ഗ വിവാഹത്തിനെതിരായി പാരീസില്‍ പ്രതിഷേധസ്വരം ഉയര്‍ത്തിക്കൊണ്ട് തെരുവിലിറങ്ങിയത് പതിനായിരങ്ങളാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി.

‘വിവാഹം എല്ലാവര്‍ക്കും’ എന്ന മുദ്രവാക്യവുമായി സ്വവര്‍ഗ്ഗ വിവാഹവും അവര്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശവും നിയമ നടപടിയാക്കാനുള്ള പ്രസിഡന്‍റ്, ഫ്രാന്‍ഷ്വാ ഒളാന്തെയുടെ നീക്കങ്ങളെ ജനങ്ങള്‍ ശക്തമായി എതിര്‍ത്തതുപോലെ, സ്വവര്‍ഗ്ഗവിവാഹത്തോട് വിയോജിക്കുന്നവരാണ് പൊതുവെ ലോകജനതയെന്നും ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. അമേരിക്കയില്‍ വാഷിംങ്ടണ്‍ ഡിസി-യിലും ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലും ജനുവരി 25-ന് അരങ്ങേറുവാന്‍ പോകുന്ന സ്വവര്‍ഗ്ഗ വിവാഹത്തിനെതിരായ പ്രതിഷേധ സ്വരം, കുടുംബത്തെക്കുറിച്ചുള്ള മനുഷ്യകുലത്തിന്‍റെ പാവനമായ സങ്കല്പം ഇന്നും പുനഃപ്രഖ്യാപിക്കുന്നതും, വികലമായ സ്വവര്‍ഗ്ഗ ലൈംഗിക വേഴ്ചയെ അപലപിക്കുന്നതാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി അഭിപ്രായപ്പെട്ടു.

ഫ്രാന്‍സില്‍ ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തിനു പിന്നില്‍ കുടുംബങ്ങളുടെ പ്രശാന്തവും സന്തോഷകരവുമായ ഭാവിയുടെ പ്രത്യാശയാണെന്ന്, ഫ്രാന്‍സിന്‍റെ മുക്കിലും മൂലയില്‍നിന്ന് സുനാമിപോലെ പാഞ്ഞെത്തിയ പതിനായിരങ്ങളുടെ സാന്നിദ്ധ്യം വെളിപ്പെടുത്തിയതെന്ന്, ‘പ്രതിഷേധം എല്ലാവര്‍ക്കും’ എന്ന പ്രസ്ഥാനത്തിന്‍റെ വക്താവ് ക്യാതറീന്‍ വേര്‍ലിങ്ങ്
വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.