വൈദികരുടെ ജീവിതം വചനാധിഷ്ഠിതമാകണമെന്ന് കര്‍ദിനാള്‍ ആലഞ്ചേരി
15 ജനുവരി 2013, കൊച്ചി വൈദികരുടെ ജീവിതം വചനാധിഷ്ഠിതമാകണമെന്ന് സീറോമലബാര്‍ സഭയുടെ
മേജര്‍ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയുടെ വൈദിക
സമിതി കാക്കനാട് മൗണ്ട് സെന്‍റ് തോമാസില്‍ സംഘടിപ്പിച്ച നവവൈദിക സംഗമത്തില്‍ ദിവ്യബലി
മധ്യേ വചന സന്ദേശം നല്‍കുകയായിരുന്ന കര്‍ദിനാള്‍. ശ്രേഷ്ഠമായ പൗരോഹിത്യ ജീവിതം ആരംഭിക്കുന്ന
നവ വൈദികരുടെ വാക്കുകളും കൂദാശാ പരികര്‍മ്മവും ആരാധനാക്രമാചരണവും സൗഹൃദ സംഭാഷണങ്ങള്‍
പോലും വചനഗന്ധിയാകണം. സഭയോടും സഭാധികാരികളോടും ആദരവും വിധേയത്വവും നിലനിര്‍ത്തി പൗരോഹിത്യ
ജീവിതത്തില്‍ മുന്നേറാന്‍ നവവൈദികര്‍ക്കു കഴിയട്ടെയെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ്
ആലഞ്ചേരി ആശംസിച്ചു.