2013-01-15 15:30:52

വിശുദ്ധ നാടിന്‍റെ സുരക്ഷയെക്കുറിച്ച് മെത്രാന്‍മാര്‍ക്ക് ആശങ്ക


15 ജനുവരി 2013, ജറുസലേം
വിശുദ്ധ നാട്ടിലെ ക്രൈസ്തവരോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും മെത്രാന്‍മാര്‍ ഇക്കൊല്ലവരും വിശുദ്ധ നാട്ടിലേക്ക് തീര്‍ത്ഥാടനം നടത്തി. ഈ പ്രദേശത്തെ ക്രൈസ്തവര്‍ ഭയാനകമായ അവസ്ഥയിലാണ് കഴിയുന്നതെന്ന് തീര്‍ത്ഥാടനത്തിനുശേഷം മെത്രാന്‍മാര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വെളിപ്പെടുത്തി. ഗാസയിലെ സംഘര്‍ഷം, സിറിയയിലെ ആഭ്യന്തരയുദ്ധം, ഇസ്രയേലും പലസ്തീനും തമ്മില്‍ ശക്തിപ്പെടുന്ന ധ്രുവീകരണം തുടങ്ങിയ നിരവധി പ്രശ്നങ്ങളുടെ നിഴലിലാണ് അവര്‍ കഴിയുന്നത്. ഈ സംഭവങ്ങള്‍ എല്ലാവരേയും ബാധിക്കുന്ന കാര്യമാണെങ്കിലും ക്രൈസ്തവ സമൂഹങ്ങളുടെ കാര്യത്തില്‍ അവ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുണ്ടെന്ന് മെത്രാന്‍മാര്‍ വിലയിരുത്തി. മധ്യപൂര്‍വ്വദേശത്ത് സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മെത്രാന്‍മാര്‍ ഏവരോടും അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.