2013-01-15 15:40:09

ആന്ധ്രപ്രദേശ് ദൈവശാസ്ത്ര ചര്‍ച്ചാവേദി രൂപീകരിച്ചു


14 ജനുവരി 2013, ഹൈദ്രാബാദ്
കത്തോലിക്കാ ദൈവശാസ്ത്രജ്ഞര്‍ക്കുവേണ്ടി പ്രാദേശിക തലത്തില്‍ ഒരു ചര്‍ച്ചാവേദി ആന്ധ്രാപ്രദേശില്‍ രൂപീകരിച്ചു. പ്രാദേശിക മെത്രാന്‍ സമിതി (എ.പി.ബി.സി)യുടെ ദൈവശാസ്ത്ര കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച ‘ആന്ധ്രാപ്രദേശ് ദൈവശാസ്ത്ര ഫോറ’ത്തിന്‍റെ (APTF) സമ്മേളനം ജനുവരി 7ന് ഹൈദ്രാബാദ് സെന്‍റ് ജോണ്‍സ് സെമിനാരിയില്‍ നടന്നു.
ദൈവശാസ്ത്ര കമ്മീഷന്‍റെ അദ്ധ്യക്ഷനും വിശാഖപ്പട്ടണം അതിരൂപതാധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് പ്രകാശ് മല്ലവരപ്പൂവിന്‍റെ പ്രാരംഭ സന്ദേശത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സംസ്ഥാനത്തെ വിവിധ രൂപതകളില്‍ നിന്നുള്ള അന്‍പതോളം ദൈവശാസ്ത്രജ്ഞര്‍ സംബന്ധിച്ച ഫോറം, വര്‍ഷത്തില്‍ രണ്ടു സമ്മേളനം നടത്താന്‍ തീരുമാനിച്ചു. 2013 ജൂലൈ 24, 25 തിയതികളില്‍ നടത്തുന്ന സമ്മേളനത്തില്‍ രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് പ്രമാണ രേഖയായ ജനതകളുടെ പ്രകാശം (Lumen Gentium) എന്ന കോണ്‍സ്റ്റിറ്റൂഷനെക്കുറിച്ചും പ്രാദേശിക സഭകളില്‍ അതിനുള്ള പ്രാധാന്യത്തെക്കുറിച്ചും ചര്‍ച്ചചെയ്യുമെന്നും ആന്ധ്രാപ്രദേശിലെ കത്തോലിക്കാമെത്രാന്‍ സമിതിയുടെ ദൈവശാസ്ത്ര കമ്മീഷന്‍ സെക്രട്ടറി ഫാ.ജോജി വാല്ലെ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.