വത്തിക്കാന്‍ കോടതിയുടെ പ്രവര്‍ത്തന വര്‍ഷം കര്‍ദിനാള്‍ ബെര്‍ത്തോണെ ഉദ്ഘാടനം ചെയ്തു
14 ജനുവരി 2013, വത്തിക്കാന്‍ വത്തിക്കാന്‍ കോടതിയുടെ പ്രവര്‍ത്തന വര്‍ഷം 12ാം തിയതി
ശനിയാഴ്ച വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ ഉദ്ഘാടനം
ചെയ്തു. വത്തിക്കാന്‍ കോടതിയിലെ ന്യായാധിപന്‍മാര്‍ക്കും അഭിഭാഷകര്‍ക്കും മാര്‍പാപ്പയുടെ
ആശംസകള്‍ കര്‍ദിനാള്‍ ബെര്‍ത്തോണെ നേര്‍ന്നു. വത്തിക്കാന്‍ നഗര രാഷ്ട്രത്തിലെ നീതിന്യായ
വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ മാര്‍പാപ്പ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നുണ്ടെന്നും
അവരുടെ സേവനം ആദരിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
നീതിനിര്‍വ്വഹണമെന്ന
അതീവ സൂക്ഷമവും സുപ്രധാനവുമായ ദൗത്യത്തിനുവേണ്ട ദൈവിക ജ്ഞാനം അവര്‍ക്ക് ലഭിക്കുന്നതിനായി
ഉത്ഘാടന ദിവ്യബലിയില്‍ കര്‍ദിനാള്‍ പ്രാര്‍ത്ഥിച്ചു. വത്തിക്കാന്‍ നഗര രാഷ്ട്രത്തിലെ
നീതി ന്യായവ്യവസ്ഥയുടെ നിര്‍വ്വഹണത്തില്‍ പങ്കാളികളാകുന്ന എല്ലാവരും സത്യത്തില്‍ അടിയുറച്ചു
നിന്ന് സവിനയം നീതിക്കുവേണ്ടി പ്രവര്‍ത്തിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. വിശുദ്ധ
സ്നാനപക യോഹന്നാനെപ്പോലെ നാമും ക്രിസ്തുവിനു വേണ്ടി സ്വയം ചെറുതാകണം. അതുവഴി, വഴിയും
സത്യവും ജീവനുമായ ക്രിസ്തുവിനെ മറ്റുള്ളവര്‍ നമ്മില്‍ ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.