2013-01-10 16:29:35

പാപ്പാ ആരംഭിക്കുന്ന
‘ആദ് ലീമിന’യുടെ പുതിയ ഊഴം


10 ഡിസംമ്പര്‍ 2013, വത്തിക്കാന്‍
ബനഡിക്ട് 16-ാമന്‍ പാപ്പായുമായുള്ള ലോകത്തിലെ മെത്രാന്മാരുടെ
ആദ് ലീമിനാ കൂടിക്കാഴ്ച ഒരാവര്‍ത്തി പൂര്‍ത്തിയായെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
തന്‍റെ അപ്പസ്തോലിക ശുശ്രൂഷയുടെ തിരക്കിട്ട പരിപാടിള്‍ക്കിടയില്‍ ക്രമമായും സമയാസമയങ്ങളിലും ഓരോ രാജ്യത്തുനിന്നുമുള്ള മെത്രാന്‍ സംഘത്തെ കൂട്ടമായും വ്യക്തിപരമായും സ്വീകരിക്കുകയും സംസാരിക്കുകയും ചെയ്തതിന്‍റെ ഫലമായിട്ടാണ്, സഭാനിയമം നിഷ്ക്കര്‍ഷിക്കുന്ന അഞ്ചു വര്‍ഷത്തില്‍ ഒരിക്കലുള്ള മെത്രാന്മാരുടെ കൂടിക്കാഴ്ച യാഥാര്‍ത്ഥ്യമായതെന്ന്, മെത്രാന്മാരുടെ കാര്യങ്ങള്ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ലോറെന്‍സ് ബാള്‍ദസ്സേരി വ്യക്തമാക്കി.

തന്‍റെ അപ്പസ്തോലിക ശുശ്രൂഷയുടെ ഏഴു വര്‍ഷക്കാലം കൊണ്ടാണ് ലോകത്തുള്ള എല്ലാ മെത്രന്മാരെയും വ്യക്തിപരമായി കാണാനും സഭാ പ്രവര്‍ത്തനങ്ങള്‍ നേരില്‍ മനസ്സിലാക്കാനും പാപ്പായ്ക്കു സാധിച്ചതെന്ന് ആര്‍ച്ചുബിഷപ്പ് ബാള്‍ദസ്സേരി പറഞ്ഞു. വിസ അനുമതി ലഭിക്കായ്കയാല്‍ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ കഴിയുന്ന ചൈനയിലെ മെത്രാന്മാര്‍ക്കും, സാങ്കേതിക കാരണങ്ങളാല്‍ ഹോളണ്ടിലെ മെത്രാന്മാര്‍ക്കും മാത്രമാണ് പാപ്പായുമായുള്ള കൂടിക്കാഴ്ച ഇക്കുറി യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കാതിരുന്നതെന്നും ആര്‍ച്ചുബിഷപ്പ് ബാള്‍ദസ്സേരി അറിയിച്ചു.

ബനഡിക്ട് 16-ാമന്‍ പാപ്പ 2005-ല്‍ ആരംഭിച്ച 2900 (രണ്ടായിത്തി തൊള്ളായിരത്തോളം) വരുന്ന ലോകത്തെ രൂപതകളിലെ മെത്രാന്മാരുടെ ആദ് ലീമിന സന്ദര്‍ശനം 2012 നവംമ്പറിലാണ് പൂര്‍ത്തിയാക്കിയത്.
ജനുവരി 10-ാം തിയതി വ്യാഴാഴ്ച ആരംഭിച്ച ഇറ്റിലിയിലെ ലാത്സിയോ പ്രവിശ്യയിലെ മെത്രാന്മാരോടെ ആദ് ലീമിന സന്ദര്‍ശനത്തോടെ ബൃഹത്തായ മറ്റൊരു ഊഴത്തിന് പാപ്പാ തുടക്കംകുറിച്ചതായും ആര്‍ച്ചുബിഷപ്പ് ബാള്‍ദസ്സേരി പ്രസ്താവിച്ചു.










All the contents on this site are copyrighted ©.