2013-01-10 16:20:05

ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍
കോതമംഗലത്തിന്‍റെ പുതിയ മെത്രാന്‍


10 ജനുവരി 2013, വത്തിക്കാന്‍
കോതമംഗലത്ത് പറപ്പുഴ സ്വദേശിയും, ഇപ്പോള്‍ ആറക്കുഴ സെന്‍റ് മേരീസ് ദേവാലയത്തിന്‍റെ വികാരിയുമായി സേവനംചെയ്യുന്ന ഫാദര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തിലിനെയാണ് കോതമംഗലം സീറോ മലബാര്‍ രൂപതയുടെ മെത്രാനായി പാപ്പാ നിയോഗിച്ചത്. ഫാദര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തിലിനെ കോതമംഗലം രൂപതയുടെ പുതിയ മെത്രാനായി പൗരസ്ത്യ കാനോന നിയമപ്രകാരം സീറോ മലബാര്‍ സഭാ സിനഡ് തിരഞ്ഞെടുത്തത്, ബനഡിക്ട് 16-ാമന്‍ പാപ്പാ അംഗീകരിച്ചതിനു ശേഷമാണ് ജനുവരി
10-ന് വത്തിക്കാനില്‍നിന്നും നിമയമന ഉത്തരവുണ്ടായത്. അന്നുതന്നെ പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് കോതമംഗലം സെന്‍റ് മേരീസ് ഭദ്രാസന ദേവാലയത്തില്‍ പുതിയ മെത്രാന്‍റെ നിയമന പ്രഖ്യാപനം നടത്തുകയുണ്ടായി.

റോമിലെ പൗരസ്ത്യ വിദ്യാപീഠത്തില്‍നിന്നും കനോന നിയമത്തില്‍ ഡോക്ടര്‍ ബിരുദം കരസ്ഥമാക്കിയിട്ടുള്ള ഫാദര്‍ മഠത്തിക്കണ്ടത്തില്‍, കോട്ടയം വടവാതൂര്‍ പൊന്തിഫിക്കല്‍ സെമിനാരി റെക്ടറായും സേവനംചെയ്തിട്ടുണ്ട്. 36 വര്‍ഷക്കാലം കോതമംഗലത്തിന്‍റെ മെത്രാനായി സേവനമനുഷ്ഠിച്ച
ബിഷപ്പ് ജോര്‍ജ്ജ് പുന്നക്കോട്ടില്‍ കാനോനിക പ്രായപരിധിയെത്തി, അജപാലന ശുശ്രൂഷയില്‍നിന്നും വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം ഉണ്ടായത്.








All the contents on this site are copyrighted ©.