2013-01-09 17:37:21

പാപ്പായുടെ മാനവിക ദര്‍ശനം
ഹൃദയസ്പര്‍ശിയെന്ന്


9 ജനുവരി 2013, റോം
വേദനിക്കുന്ന മനുഷ്യരോള്ള ബനഡിക്ട് 16-ാമന്‍ പാപ്പായുടെ സമീപനം ഹൃദയസ്പര്‍ശിയാണെന്ന്, ഫിലിപ്പീന്‍സിന്‍റെ വത്തിക്കാനിലേയ്ക്കുള്ള സ്ഥാപനപതി മെര്‍സെഡെസ് ത്വാസോണ്‍ പ്രസ്താവിച്ചു.
വത്തിക്കാനിലേയ്ക്കുള്ള രാഷ്ട്ര പ്രതിനിധികളുമായി പുതുവത്സരത്തില്‍ പാപ്പാ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന്, വത്തിക്കാന്‍ റോഡിയോ സംഘടിപ്പിച്ച ദൃശ്യ-ശ്രാവ്യ സമ്പര്‍ക്ക പരിപാടിയിലാണ് ഫിലിപ്പീന്‍സിന്‍റെ സ്ഥാനപതി, ത്വാസോണ്‍ പാപ്പായുടെ ലോക ദര്‍ശനത്തെ ഹൃദയഹാരിയെന്ന് വിശേഷിപ്പിച്ചത്.

സഭയുടെ ആത്മീയ നേതാവായി ജീവിക്കുമ്പോഴും യുദ്ധത്തിന്‍റെയും അഭ്യന്തര കലാപത്തിന്‍റെയും മതപീഡനത്തിന്‍റെയും തീവ്രവാദപ്രവര്‍ത്തനങ്ങളുടെയും, പ്രകൃതിക്ഷോഭത്തിന്‍റെയും കെടുതികളില്‍പ്പെട്ട് വേദനിക്കുന്ന മനുഷ്യസമൂഹത്തോടും അവരുടെ അടിസ്ഥാന ആവശ്യങ്ങളോടും
പാപ്പാ കാണിക്കുന്ന പ്രതിസ്പന്ദനം ആര്‍ദ്രവും കരളലിയിക്കുന്നതുമാണെന്ന് 2009-മുതല്‍ ഫിലിപ്പീന്‍സിന്‍റെ വത്തിക്കാനിലേയ്ക്കുള്ള സ്ഥാനപതിയായി പ്രവര്‍ത്തിക്കുന്ന ത്വാസോണ്‍ പ്രസതാവിച്ചു.









All the contents on this site are copyrighted ©.