2013-01-08 16:55:23

സിറിയയ്ക്കുവേണ്ടി മാര്‍പാപ്പയുടെ ട്വീറ്റ്


08 ജനുവരി 2013, വത്തിക്കാന്‍
സിറിയയ്ക്കുവേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചുകൊണ്ട് മാര്‍പാപ്പ ട്വീറ്റ് ചെയ്തു. ജനുവരി ഏഴാം തിയതി വത്തിക്കാനിലെ നയതന്ത്രജ്ഞരുമായി നടത്തിയ പുതുവല്‍സര കൂടിക്കാഴ്ച്ചയ്ക്കു ശേഷമായിരുന്നു മാര്‍പാപ്പയുടെ പുതിയ ട്വീറ്റ്. സിറിയയിലെ ഭയാനകമായ ആക്രമണത്തിനു പകരം ക്രിയാത്മകമായ സന്ധിസംഭാഷണങ്ങള്‍ പുനസ്ഥാപിക്കപ്പെടുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. അക്രമ സംഭവങ്ങള്‍ അരങ്ങേറുന്ന നൈജീരിയയ്ക്കുവേണ്ടിയും പാപ്പ ട്വിറ്ററിലൂടെ ഏവരുടേയും പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ചു. തിങ്കളാഴ്ച നയതന്ത്ര പ്രതിനിധികള്‍ക്കു നല്‍കിയ പുതുവല്‍സര സന്ദേശത്തിലും മധ്യപൂര്‍വ്വദേശത്തും ഉത്തരാഫ്രിക്കയിലും നടമാടുന്ന അക്രമം അവസാനിപ്പിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് സാമൂഹ്യ – രാഷ്ട്രീയ നേതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു.
മാര്‍പാപ്പയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്: http://twitter.com/pontifex








All the contents on this site are copyrighted ©.