വൈദികരുടെ അമ്മമാര്‍ക്ക് കൃതജ്ഞതാപൂര്‍വ്വം ഒരു കത്ത്
08 ജനുവരി 2013, റോം തങ്ങളുടെ മക്കളെ വൈദികാന്തസ്സിലേക്കു സമര്‍പ്പിച്ച അമ്മമാര്‍ക്ക്
കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് വൈദികര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍
കര്‍ദിനാള്‍ മൗറോ പിയാച്ചെന്‍സയുടെ കത്ത്. വൈദികരുടേയും വൈദിക വിദ്യാര്‍ത്ഥികളുടേയും
അമ്മമാര്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് കര്‍ദിനാള്‍ എഴുതിയ കത്ത് ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ
തിരുനാള്‍ ദിനമായ ജനുവരി ഒന്നിനാണ് പ്രകാശനം ചെയ്തത്. വൈദികര്‍ക്കും വൈദീകാര്‍ത്ഥികള്‍ക്കും
അവരുടെ അമ്മമാര്‍ നല്‍കുന്ന പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി പ്രകാശിപ്പിക്കുന്നതിനുവേണ്ടിയാണ്
താന്‍ ഈ കത്തെഴുതിയതെന്ന് കര്‍ദിനാള്‍ പിയാച്ചെന്‍സോ ജനുവരി 7ന് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച
അഭിമുഖത്തില്‍ വെളിപ്പെടുത്തി. ദൈവശുശ്രൂഷ ചെയ്യുന്ന തങ്ങളുടെ മക്കളുടെ വിശ്വസ്തതയ്ക്കും
വിശുദ്ധീകരണത്തിനും വേണ്ടി സ്വന്തം ജീവിതവും, പ്രാര്‍ത്ഥനയും, ആനന്ദവും, സഹനവും, വേദനയും
സമര്‍പ്പിക്കുന്നവരാണ് അമ്മമാര്‍. പരിശുദ്ധ കന്യകാമറിയത്തിന്‍റെ ദൈവ മാതൃത്വത്തിന്‍റെ
മാതൃകയില്‍ സഭയുടെ മാതൃത്വത്തില്‍ പങ്കുചേരുന്നവരാണ് അവരെന്നും കര്‍ദിനാള്‍ അഭിപ്രായപ്പെട്ടു.
വിശ്വാസ ജീവിതത്തിന്‍റെ അടിത്തറയില്ലാത്ത കുടുംബങ്ങളില്‍ നിന്നുപോലും ദൈവവിളികള്‍ ഉണ്ടാകാമെങ്കിലും
ദൈവവിളി പരിപോഷിപ്പിക്കുന്നതില്‍ കുടുംബങ്ങള്‍ക്കുള്ള പങ്ക് അനിഷേധ്യമാണെന്ന് കര്‍ദിനാള്‍
മൗറോ പിയാച്ചെന്‍സോ അഭിമുഖത്തില്‍ പ്രസ്താവിച്ചു.