2013-01-08 16:54:59

നവമെത്രാപ്പോലീത്താമാരുടെ കുടുംബാംഗങ്ങളുമായി മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തി


08 ജനുവരി 2013, വത്തിക്കാന്‍
പൂജരാജാക്കന്‍മാരുടെ തിരുനാള്‍ ദിനത്തില്‍ മെത്രാന്‍മാരായി അഭിഷേകം ചെയ്യപ്പെട്ട നാല് നവ മെത്രാപ്പോലീത്താമാരുടെ കുടുംബാംഗങ്ങളുമായി മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തി. പ്രത്യക്ഷീകരണത്തിരുന്നാള്‍ (ദെനഹാത്തിരുന്നാള്‍) അഥവാ പൂജരാജാക്കന്‍മാരുടെ തിരുന്നാള്‍ ദിവ്യബലി മധ്യേ, മോണ്‍. വിന്‍ചെന്‍സോ സാനി, മോണ്‍. ഗ്യോര്‍ഗ് ഗാന്‍സ്വെയിന്‍, മോണ്‍. ഫോര്‍ത്തുണാത്തൂസ് ന്വാചുക്വു, മോണ്‍. നിക്കൊള തെവെയിന്‍ എന്നിവരുടെ മെത്രാഭിഷേക കര്‍മ്മമാണ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നത്.

7ാം തിയതി തിങ്കളാഴ്ച വൈകീട്ട്, കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ഇറ്റാലിയന്‍ ആര്‍ച്ചുബിഷപ്പ് വിന്‍ചെന്‍സോ സാനി, മാര്‍പാപ്പയുടെ പേഴ്സണല്‍ സെക്രട്ടറിയും പേപ്പല്‍ അരമനയുടെ പ്രീഫെക്ടുമായ ജര്‍മ്മന്‍ സ്വദേശി ആര്‍ച്ചുബിഷപ്പ് ഗ്യോര്‍ഗ് ഗാന്‍സ്വെയിന്‍ എന്നിവരുടെ കുടുംബാംഗങ്ങളോട് മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തി.
ചൊവ്വാഴ്ച രാവിലെ , നിക്കരാഗ്വായിലെ അപ്പസ്തോലിക സ്ഥാനപതിയായ നൈജീരിയക്കാരന്‍ ആര്‍ച്ചുബിഷപ്പ് ഫോര്‍ത്തുണാത്തൂസ് ന്വാചുക്വു, ഗ്വാട്ടിമാലയിലെ അപ്പസ്തോലിക സ്ഥാനപതി ഫ്രഞ്ചുകാരന്‍ നിക്കൊള തെവെയിന്‍ എന്നിവരെയും അവരുടെ കുടുംബാംഗങ്ങളും മാര്‍പാപ്പയെ സന്ദര്‍ശിച്ചു.








All the contents on this site are copyrighted ©.