2013-01-04 09:10:50

പാപ്പായെ ശ്രവിക്കാനെത്തിയവര്‍
ഇരുപതു ലക്ഷത്തിലേറെയെന്ന് കണക്കുകള്‍


3 ജനുവരി 2013, വത്തിക്കാന്‍
2012-ാമാണ്ടില്‍ 20 ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍ പാപ്പായുടെ പരിപാടികളില്‍ പങ്കെടുത്തുവെന്ന് വത്തിക്കാന്‍റെ കാര്യാലയം apostolic prefecture അറിയിച്ചു. ത്രികാല പ്രാര്‍ത്ഥന, പൊതുകൂടിക്കാഴ്ച പ്രഭാഷണം എന്നിവയ്ക്കു പുറമേ, പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള തിരുക്കര്‍മ്മളിലുമായിട്ടാണ്
20-ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി വത്തിക്കാനില്‍ എത്തിയതെന്ന് കാര്യാലയത്തിന്‍റെ പ്രസ്താവന വ്യക്തമാക്കി.

ഇ-മെയില്‍ കൂടാതെ താപാല്‍ മാര്‍ഗ്ഗവും നേരിട്ടും നടക്കുന്ന മുന്‍കൂര്‍ ബുക്കിംങ്ങുകളിലൂടെ 23 ലക്ഷത്തി മുപ്പത്തയ്യായിരത്തിലേറെ ടിക്കറ്റുകള്‍ 2012-ലെ വിവിധ പേപ്പല്‍ പരിപാടികള്‍ക്കായി വിതരണം ചെയ്തതായി കാര്യാലയത്തിന്‍റെ കണക്കുകള്‍ വെളിപ്പെടുത്തി. വേനല്‍ അവധിക്കാലത്ത് റോമിനു പുറത്തുള്ള ക്യാസില്‍ ഗണ്ടോള്‍ഫോയിലെ അപ്പസ്തോലിക അരമനയില്‍ നടക്കുന്ന പരിപാടികളിലും ശരാശരി രണ്ടു ലക്ഷത്തോളം പേര്‍ പാപ്പായെ കാണുവാനും ശ്രവിക്കുവാനുംമായി
എത്തിയതായി കണക്കുകള്‍ സൂചിപ്പിച്ചു.
2011-ാമാണ്ടിലെക്കാള്‍ കൂടുതല്‍ സന്ദര്‍ശകരാണ് 2012-ാമാണ്ടില്‍ വത്തിക്കാനിലെത്തിയതെന്നും കാര്യാലയത്തിന്‍റെ കണക്കുകള്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.