3 ജനുവരി 2013, വത്തിക്കാന്‍ പുതുവര്‍ഷത്തില്‍ ബനഡിക്ട് 16-ാമന്‍ പാപ്പ വീണ്ടും ട്വിറ്റര്‍
സന്ദേശം നല്കി. ജനുവരി 2-ാം തിയതി ബുധനാഴ്ച പതിവുള്ള പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ
അന്ത്യത്തിലാണ് പാപ്പ ട്വിറ്റര്‍ ശൃംഖലയിലെ തന്‍റെ സുഹൃത്തുക്കളുമായി സംവദിച്ചത്. പ്രത്യാശ
ഉണര്‍ത്തുന്നതായിരുന്നു പാപ്പായുടെ സന്ദേശം: “ദൈവത്തിനായി നമ്മെ പരിപൂര്‍ണ്ണമായി സമര്‍പ്പിക്കുമ്പോള്‍
ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്നും, നമ്മെ സ്നേഹിക്കുകയും ഒരിക്കലും കൈവെടിയുകയും
ചെയ്യാത്ത പിതാവായ ദൈവത്തിന്‍റെ മക്കളാണു നാം,” എന്നുമായിരുന്നു ഇക്കുറി പാപ്പ നല്കിയ
സന്ദേശം.
സ്നേഹത്തിന്‍റെയും പ്രത്യാശയുടെയും പാപ്പായുടെ ആത്മീയ സന്ദേശങ്ങളോട്
@pontifex എന്ന വിലാസത്തില്‍ പ്രതികരിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ 30 ലക്ഷത്തിലേറെയാണെന്നും
വത്തിക്കാന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.