2013-01-02 18:34:45

ഡല്‍ഹി സംഭവത്തിനെതിരെ
പുതുവത്സര പുലരിയിലും പ്രതിഷേധം


2 ജനുവരി 2013, ഡല്‍ഹി
23-വയസ്സകാരി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ കൂട്ടബലാല്‍സംഗത്തെ തുടര്‍ന്നുണ്ടായ ദാരുണമായ മരണത്തിന്‍റെ നെടുങ്ങലിലാണ് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍‍ പുതവത്സര ദിനത്തിലും പ്രതിഷേധം ഉയര്‍ന്നതെന്ന്, കേന്ദ്ര മാനവശേഷി വികസന സഹമന്ത്രി, ശശി താരൂര്‍ മാധ്യമ സമ്മേളനത്തില്‍ പ്രസ്താവിച്ചു.

ഇന്ത്യയില്‍ വ്യാപകമായി വരുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള ജനരോഷത്തിന്‍റെ അലയടിയാണ് സംഭവത്തിന്‍റെ 16 ദിവസങ്ങള്‍ക്കു ശേഷവും നിലയ്ക്കാത്ത പ്രതിഷേധമായി ഭാരതത്തില്‍ പ്രതിധ്വനിക്കന്നതെന്നും മന്ത്രി താരൂര്‍ ഖേദപൂര്‍വ്വം അഭിപ്രായപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ രൂപീകരിക്കുന്ന അതിവേഗ കോടതിയുടെ മേല്‍നോട്ടത്തില്‍ ഭാരതീയ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച ഈ സംഭവത്തിലെ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കുകയും നീതിനടപ്പാക്കുകയും ചെയ്യുമെന്നും മന്ത്രീ താരൂര്‍ ഡെല്‍ഹിയില്‍ പ്രസ്താവിച്ചു. മനുഷ്യന്‍റെ മൃഗീയമായ ലൈംഗീകാസക്തിക്ക് ഇരയായ അഭയ ശ്രീവാത്സവയുടെ ചിത്രവുമേന്തി യുവജനങ്ങള്‍ പുതുവര്‍ഷപ്പുലരിയില്‍ തിരികള്‍ തെളിച്ച് - ഡില്‍ഹി ബാംഗളൂര്‍, മുമ്പൈ, ചെന്നൈ, കല്‍ക്കട്ട, ഹൈദ്രബാദ്, കൊച്ചി എന്നീ നഗരങ്ങളില്‍ മൗനമായി പ്രതിഷേധിച്ചു.









All the contents on this site are copyrighted ©.