2013-01-02 19:47:27

കരോള്‍ ഗീതങ്ങള്‍ക്ക് ആധാരം
മാലാഖമാരുടെ സമാധാന സന്ദേശം


2 ജനുവരി 2013, ഷാങ്ഹായ്
കരോള്‍ ഗീതങ്ങള്‍ മാലാഖമാരുടെ സ്വര്‍ഗ്ഗീയ സന്ദേശത്തിന്‍റെ തുടര്‍ച്ചയാണെന്ന്, ഷാങ്ഹായുടെ സഹായമെത്രാന്‍, ബിഷപ്പ് തദേവൂസ് മാ അഭിപ്രായപ്പെട്ടു. ചൈനിയിലെ സര്‍ക്കാര്‍ നിയന്ത്രിത പേട്രിയോട്ടിക്ക് സഭയില്‍നിന്നും രാജിവച്ചതിനെ തുടര്‍ന്ന് വിട്ടുതടങ്കലില്‍ കഴിയുന്ന ബിഷപ്പ് മാ,
തന്‍റെ ക്രിസ്തുമസ്സ് ഓര്‍മ്മകള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കവേയാണ് ക്രൈസ്തവ ജീവിതത്തിന്‍റെ ആന്തരിക ചൈതന്യം പ്രസരിപ്പിക്കുന്ന കരോള്‍ ഗീതങ്ങളുടെ മാസ്മര ശക്തിയെക്കുറിച്ച് ചിന്തകള്‍ പങ്കുവച്ചത്.

തീരത്തും, തിരയിലും, വഴിയോരത്തും, ബസ്റ്റോപ്പിലും, സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ മുമ്പിലും കാരോള്‍ ഗീതങ്ങള്‍ ആലപിക്കപ്പെടുമ്പോള്‍ ജീവിത വ്യഗ്രതകളും ആലസ്യങ്ങളും മറന്ന് ജനങ്ങള്‍ സ്നേഹത്തിന്‍റെയും ശാന്തിയുടെയും സാന്ദ്രലയത്തില്‍ മുഴുകി നില്കുന്നത് തന്‍റെ എക്കാലത്തെയും അനുഭവമായിരുന്നുവെന്ന്, സംഗീതജ്ഞന്‍കൂടിയായ ബിഷപ്പ് മാ സെമിനാരിയിലെ തടങ്കലില്‍ ഇരുന്നുകൊണ്ട് പ്രസ്താവിച്ചു. മനോഹരമായി സ്വരങ്ങള്‍ ചിട്ടപ്പെടുത്തി കൂട്ടമായി ആലാപിക്കുന്ന കാരോള്‍ ഗീതങ്ങളുടെ ലയവിന്യാസത്തിലേയ്ക്ക് അക്രൈസ്തവരായ യുവാജനങ്ങളും യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളും കടന്നുവരുമായിരുന്നെന്ന്, ഷാങ്ഹായിലെ തന്‍റെ അജപാലന മേഖലയുടെ പശ്ചാത്തലത്തില്‍ ബിഷപ്പ് മാ അനുസ്മരിച്ചു.









All the contents on this site are copyrighted ©.