2012-12-28 15:00:19

റോമില്‍ ആവേശത്തിരയുയര്‍ത്തി യൂറോപ്യന്‍ യുവജന സംഗമം


28 ഡിസംബര്‍ 2012, റോം
തെയിസ്സേ (Taizé) സഭൈക്യ സമൂഹത്തിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന യൂറോപ്യന്‍ യുവജന സംഗമം റോമില്‍ ആരംഭിച്ചു. 28ാം തിയതി വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനത്തില്‍ നാല്‍പതിനായിരത്തോളം യുവജനങ്ങളാണ് പങ്കെടുക്കുന്നത്. സംഗമത്തില്‍ പങ്കെടുക്കുന്ന യുവജനങ്ങള്‍ക്കായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 29ാം തിയതി ശനിയാഴ്ച വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പ്രത്യേക സായാഹ്ന പ്രാര്‍ത്ഥനായോഗം നയിക്കും.
സംഗമത്തിനെത്തുന്ന യുവജനങ്ങള്‍ സമൂഹ പ്രാര്‍ത്ഥന, ദിവ്യകാരുണ്യാരാധന, ദൈവവചന പാരായണം, പരിചിന്തനം, യുവജനങ്ങളുടെ സാക്ഷൃം, വ്യത്യസ്ത കലാ- സാംസ്ക്കാരിക പരിപാടികള്‍ എന്നിവയ്‍ക്കുപുറമേ സേവന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടും. തെയിസ്സേ എക്യുമെനിക്കല്‍ സമൂഹവും റോം വികാരിയാത്തും സംയുക്തമായാണ് യുവജനങ്ങള്‍ക്കുവേണ്ടി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. റോം രൂപതയിലെ ഇരുനൂറോളം ഇടവകകളും ഇതര സ്ഥാപനങ്ങളും ക്രൈസ്തവ ഭവനങ്ങളുമാണ് യുവജനങ്ങള്‍ക്കു ആതിഥ്യം നല്‍കുന്നത്. ആറുദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം ജനുവരി 2ന് സമാപിക്കും.








All the contents on this site are copyrighted ©.