2012-12-27 18:15:53

സ്ത്രീകളോടുള്ള നിഷേധാത്മകഭാവം
ഇനിയും മാറ്റേണ്ടതുണ്ടെന്ന് പ്രസിഡന്‍റ്


27 ഡിസംമ്പര്‍ 2012, ബെനാറിസ്
സ്ത്രീകളോടുള്ള നിഷേധാത്മകഭാവം ഭാരതത്തില്‍ ഇനിയും മാറേണ്ടതുണ്ടെന്ന് ഇന്ത്യന്‍ പ്രസിഡന്‍റ്, പ്രണാവ് മുഖര്‍ജി പ്രസ്താവിച്ചു. ബിനാറിസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ബിരുദദാന സമ്മേളനത്തില്‍ വച്ചാണ് പ്രസിഡന്‍റ് ഇപ്രകാരം പ്രസ്താവിച്ചത്.

ന്യൂ ഡെല്‍ഹിയില്‍ ഈയിടെ ഉണ്ടായ ക്രൂരുവും നീചവുമായ കൂട്ട മാനഭംഗക്കേസിനെക്കുറിച്ച് തന്‍റെ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചുകൊണ്ടാണ് സ്ത്രീകളോട് സമൂഹം പുലര്‍ത്തേണ്ട സഭ്യതയെക്കുറിച്ച് മുഖര്‍ജി ജനങ്ങളെ ഉദ്ബോധിപ്പിച്ചത്. ദേശ നിര്‍മ്മിതിയില്‍ സ്ത്രീകള്‍ക്കും തുല്യാന്തസ്സോടെ പങ്കെടുക്കാന്‍ അനുയോജ്യമായ അന്തരീക്ഷം സമൂഹം വളര്‍ത്തിയെടുക്കണമെന്നും,
ഇന്ത്യയുടെ ചരിത്രം, പാരമ്പര്യം, മതങ്ങള്‍, സാംസ്ക്കാരിക മൂല്യങ്ങള്‍ എന്നിവയും ഇത് ആവശ്യപ്പെടുന്നുണ്ടെന്നും പ്രസിഡന്‍റ് മുഖര്‍ജി ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.