2012-12-27 18:57:04

വികലമായ രാഷ്ട്രീയ നയങ്ങളെ
കര്‍ദ്ദിനാള്‍ തോങ്ങ് വിമര്‍ശിച്ചു


27 ഡിസംമ്പര്‍ 2012, ഹോങ്കോംഗ്
വികലമായ സാമൂഹ്യ പദ്ധതികളില്‍നിന്നും കുടുംബങ്ങളെ രക്ഷിക്കണമെന്ന് കര്‍ദ്ദിനാള്‍ തോങ്ങ് ചൈനീസ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. സമൂഹത്തിന്‍റെ അടത്തറയായ കുടുംബങ്ങളെ സംരക്ഷിക്കുകയും
രാഷ്ട്രീയ നയത്തില്‍ ജനാധിപത്യനയം നടപ്പാക്കുകയും വേണമെന്ന് ഹോങ്കോംഗ് അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോണ്‍ തോങ്ങ് ഹോണ്‍ ക്രിസ്തുമസ്സിനിറക്കിയ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
ഹോങ്കോംഗില്‍ സ്വവര്‍ഗ്ഗ വിവാഹം നടപ്പാക്കാന്‍ പരിശ്രമിക്കുകയും ജനാധിപത്യനയങ്ങള്‍ തടയുകയും ചെയ്യുന്ന ചൈനീസ് സര്‍ക്കാരിന്‍റെ നീക്കങ്ങളെ അപലപിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ തോങ്ങ് സന്ദേശം പുറത്തിറക്കിയത്.

നിയമാനുസൃതമായി സ്ത്രീ-പുരുഷബന്ധത്തിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുന്ന അടിസ്ഥാന സാമൂഹ്യ കുടുംബ ഘടനയും, ജനപ്രതിനിധികളെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ആഗോള ജനാധിപത്യനയവും ചൈനീസ് സര്‍ക്കാര്‍ മാനിക്കണമെന്ന്, ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിലെ അംഗംകൂടിയായ കര്‍ദ്ദിനാള്‍ തോങ്ങ് സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
പഴയ ബ്രിട്ടീഷ് മേല്‍ക്കോയ്മയിലും ഇപ്പോള്‍ ചൈനീസ് സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലും ഹോംങ്കോംഗിലെ ജനങ്ങള്‍ക്ക് തങ്ങളുടെ നേതാക്കളെ തെരഞ്ഞെടുക്കാനുള്ള അടിസ്ഥാന അവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് കര്‍ദ്ദിനാള്‍ തോങ്ങ് സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
ജനസംഖ്യാ പതനവും കുടുബബന്ധങ്ങളുടെ തകര്‍ച്ചയും അനുഭവിക്കുന്ന ഹോംങ്കോംഗില്‍ സ്വര്‍ഗ്ഗവിവഹം നിയമവത്ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കം സാമൂഹ്യസുസ്ഥിതിക്കു ഭീഷണിയാണെന്നും കര്‍ദ്ദിനാള്‍ സന്ദേശത്തില്‍ പ്രസ്താവിക്കുകയുണ്ടായി.










All the contents on this site are copyrighted ©.