2012-12-27 18:44:02

റഷ്യയിലെ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍
വ്യത്യസ്ത ദിനങ്ങളില്‍


27 ഡിസംമ്പര്‍ 2012, മോസ്ക്കോ
റഷ്യയില്‍ ഇന്നും രണ്ടു ക്രിസ്തുമസ്സ് ആഘോഷം നിലനില്ക്കുന്നുവെന്ന്, മോസ്ക്കോ അതിരൂപതാ വക്താവ്, ഫാദര്‍ കിരിള്‍ ഗോര്‍ബനോവ് പ്രസ്താവനയില്‍ വെളിപ്പെടുത്തി.
കത്തോലിക്കരും ആംഗ്ലിക്കന്‍ ലൂതറന്‍ സമൂഹങ്ങളും ചേര്‍ന്ന് ഗ്രിഗോരിയന്‍ കലണ്ടര്‍ പ്രകാരം ഡിസംമ്പര്‍ 25-ന് ക്രിസ്തുമസ്സ് ആഘോഷിക്കുമ്പോള്‍, റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും ഇതര പ്രോട്ടസ്റ്റന്‍റ് വിഭാഗങ്ങളും കൂടി ജൂലിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 7-നും ക്രിസ്തുമസ്സ് ആചരിക്കുന്ന പതിവ് റഷ്യയില്‍ തുടരുകയാണെന്ന് മോസ്ക്കോ അതിരൂപതുയുടെ മാധ്യമ വിഭാഗം സെക്രട്ടറി, ഫാദര്‍ കിരിള്‍ ഗോര്‍ബനോവ് അറിയിച്ചു.

ഡിസംബര്‍ 25-ന് മോസ്ക്കോ അതിരൂപതാ ഭദ്രാസന ദേവാലയത്തില്‍ ആര്‍ച്ചുബിഷപ്പ് പാവ്ലോ പേസ്സിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ക്രിസ്തുമസ്സ് ജാഗര പൂജയില്‍ അയ്യായിരത്തിലേറെ വിശ്വാസികള്‍ പങ്കെടുത്തതായും പ്രസ്താവന സൂചിപ്പിച്ചു.

രണ്ടു ദിവസങ്ങളിലാണ് റഷ്യയില്‍ ക്രിസ്തുമസ്സ് ആഘോഷിക്കപ്പെടുന്നതെങ്കിലും സത്തിയില്‍ അത് ഒന്നാണെന്നും രക്ഷയുടെ സന്തോഷം പകരുന്ന മഹോത്സവമാണെന്നും ഫാദര്‍ ഗൊര്‍ബുനോവ് മാധ്യമങ്ങള്‍ക്കു നല്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി.









All the contents on this site are copyrighted ©.