2012-12-26 18:05:17

നെല്‍സണ്‍ മണ്ടേലയുടെ
ആരോഗ്യനില മെച്ചപ്പെട്ടു


26 ഡിസംമ്പര്‍ 2012, യോഹന്നസ്ബര്‍ഗ്
മണ്ടേലയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന്, ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്‍റ് ജേക്കബ് സൂമാ പ്രസ്താവിച്ചു. ശ്വാസകോസ സംബന്ധമായ രോഗങ്ങളാല്‍ യോഹന്നസ്ബര്‍ഗിലെ
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു 94-വയസ്സുകാരനായ ആഫ്രിക്കയുടെ സ്വാതന്ത്ര്യ നായകന്‍ നെല്‍സണ്‍ മണ്ടേലായെ ക്രിസ്തുമസ്സ് ദിനത്തില്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങള്‍ക്കു നല്കിയ പ്രസ്താവനയിലാണ് പ്രസിഡന്‍റ് സൂമ ഇങ്ങനെ അറിയിച്ചത്.

കുട്ടിത്തം നിറഞ്ഞ വാക്കുകളില്‍ മണ്ടേല തനിക്ക് ക്രിസ്തുമ്സ്സ് ആശംസകള്‍ നേരുകയും, കളിപ്പേരു വിളിച്ച് കുശലംപറയുകയും ചെയ്തുവെന്ന് പ്രസ്താവിച്ചുകൊണ്ട്, ദക്ഷിണാഫ്രിക്കയുടെ മുന്‍പ്രസിഡന്‍റും വര്‍ണ്ണവിവേചനത്തിന്‍റ‍െ പോരാളിയുമായ നെല്‍സണ്‍ മണ്ടേലായുടെ ആരോഗ്യനില അപകടാവസ്ഥയിലല്ലെന്ന് പ്രസിഡന്‍റ് സൂമാ മാധ്യമങ്ങളെ ബോധ്യപ്പെടുത്തി. മണ്ടേലയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കയും ആവേശവും ഒഴിവാക്കുന്നതിനാണ് അദ്ദേഹം
ഏത് ആശുപത്രിയിലാണെന്ന് താന്‍ വെളിപ്പെടുത്താന്‍ വിസമ്മതിക്കുന്നതെന്നും പ്രസിഡന്‍റ് സൂമാ മാധ്യമങ്ങളോട് പ്രസ്താവിച്ചു.








All the contents on this site are copyrighted ©.