2012-12-21 15:16:04

ബിഷപ്പ് ദേവപ്രസാദ് ഗണവ ഉദയ്പൂര്‍ രൂപതാധ്യക്ഷന്‍


21 ഡിസംബര്‍ 2012, വത്തിക്കാന്‍
ബിഷപ്പ് ദേവപ്രസാദ് ഗണവ എസ്. വി. ഡി. യെ‍ ഉദയ്പൂര്‍ രൂപതാധ്യക്ഷനായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചു. ഉദയ്പൂര്‍ രൂപതാധ്യക്ഷനായിരുന്ന ബിഷപ്പ് ജോസഫ് പട്ടാലില്‍ പ്രായപരിധിയെത്തി വിരമിച്ചതിനെ തുടര്‍ന്നാണ് ഡിസംബര്‍ 21ന് ജൂബാ രൂപതാധ്യക്ഷനായ ബിഷപ്പ് ദേവപ്രസാദ് ഗണവയെ പാപ്പ തത്സ്ഥാനത്തേക്കു നിയമിച്ചത്.
മധ്യപ്രദേശിലെ പഞ്ചുകി സ്വദേശിയായ അദ്ദേഹം 2009 മെയ്മാസത്തിലാണ് ജൂബാ രൂപതാധ്യക്ഷനായി നിയമിതനായത്. ഉദയ്പൂര്‍ രൂപതാദ്ധ്യക്ഷനായി സ്ഥാനമേല്‍ക്കുന്നതോടൊപ്പം ജൂബാ രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായും അദ്ദേഹം സേവനമനുഷ്ഠിക്കും.








All the contents on this site are copyrighted ©.