2012-12-20 16:31:00

സമാധാനദാതാവും സ്നേഹപ്രദീപവും
ക്രിസ്തുവെന്ന് പാപ്പാ യുവജനങ്ങളോട്


20 ഡിസംമ്പര്‍ 2012, വത്തിക്കാന്‍
ഇറ്റലിയിലെ കത്തോലിക്കാ യുവജനവേദിയുമായി catholic action-നുമായി ഡിസംമ്പര്‍
20-ാം തിയതി വ്യാഴാഴ്ച രാവിലെ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
എല്ലാറ്റിന്‍റെയും കാരണക്കാരന്‍ ആരാണ്? എന്ന ഇറ്റലിയിലെ ദേശീയ യുവജന പ്രസ്ഥാനത്തിന്‍റെ ചോദ്യത്തിന് ഉത്തരമായിട്ടാണ് പാപ്പാ അവര്‍ക്ക് ക്രിസ്തുമസ്സ് സന്ദേശം നല്കിയത്.

ജീവന്‍റെ ഉപജ്ഞാതാവും, സന്തോഷദാതാവും, സ്നേഹപ്രദീപവും, ശാന്തിനികേതനവും ദൈവമാണെന്ന് പാപ്പാ അവരെ ഉദ്ബോധിപ്പിച്ചു. സമൂഹ ജീവിതത്തിന്‍റെ വഴിയോരത്തും നാല്ക്കവലകളിലും കാരുണ്യത്തിന്‍റെയും ഔദാര്യത്തിന്‍റെയും അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ടു കടന്നുപോയ ദൈവത്തിന്‍റെ മുഖകാന്തിയാണ് ക്രിസ്തുവെന്നും, ആ ക്രിസ്തുവിനെ അടുത്ത് അറിയുവാനും അവിടുന്നുമായി സംവദിക്കാനും സാധിച്ചാല്‍ ജീവിത ദുഃഖങ്ങള്‍ മറന്ന് മനുഷ്യഹൃദയങ്ങള്‍ സന്തോഷവും സമാധാനവും സ്നേഹവുംകൊണ്ട് നിറയ്ക്കാനാവുമെന്ന് യുവജന പ്രതിനിധികളോടും അവരുടെ നേതാക്കളോടും പാപ്പാ ആഹ്വാനംചെയ്തു.

നിങ്ങളും നിങ്ങളുടെ സഹപാഠികളും സുഹൃത്തുക്കളും ഒത്തുചേര്‍ന്ന് ജീവന്‍റെയും സന്തോഷത്തിന്‍റെയും സ്നേഹത്തിന്‍റെ സമാധാനത്തിന്‍റെയും കാരണക്കാരനായ ദൈവത്തെ അന്വേഷിക്കുകയാണെങ്കില്‍, അവസാനം ദൈവം മനുഷ്യനായി നമ്മുടെമദ്ധ്യേ ബെതലഹേമിലെ ഉണ്ണിയേശുവില്‍ നിങ്ങള്‍ അവിടുത്തെ കണ്ടെത്തുമെന്നും പാപ്പ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.









All the contents on this site are copyrighted ©.