2012-12-15 15:29:46

മാര്‍പാപ്പ റോമിലെ സെന്‍റ് പാട്രിക് ഇടവകദേവാലയം സന്ദര്‍ശിക്കുന്നു


14 ഡിസംബര്‍ 2012, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഡിസംബര്‍ 16ാം തിയതി ഞായറാഴ്ച റോമിലെ സെന്‍റ് പാട്രിക് ഇടവക ദേവാലയം സന്ദര്‍ശിക്കും. റോം രൂപതയുടെ വികാരി ജനറല്‍ കര്‍ദിനാള്‍ അഗസ്റ്റീനോ വല്ലീനി, സഹായമെത്രാന്‍ ജ്യുസപ്പെ മര്‍ച്യാന്തേ, ഇടവകവികാരി ഫാ.ഫാബിയോ ഫാഷിയാനി എന്നിവര്‍ ഇടവസമൂഹത്തോടൊപ്പം മാര്‍പാപ്പയെ സ്വീകരിക്കും. സ്വീകരണയോഗത്തിനു ശേഷം, പത്തുമണിക്ക് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന സാഘോഷ ദിവ്യബലി ആരംഭിക്കും. ദിവ്യബലിക്കു ശേഷം ഇടവകയില‍െ വയോധികരോടും രോഗികളോടും കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷമാണ് പാപ്പ വത്തിക്കാനിലേക്കു മടങ്ങുക.
എന്നാല്‍ ഈ സന്ദര്‍ശനം ഞായറാഴ്ചയിലെ പൊതു ത്രികാല പ്രാര്‍ത്ഥനയ്ക്കു തടസമാകില്ല.








All the contents on this site are copyrighted ©.