2012-12-13 17:02:50

പാപ്പാ ട്വിറ്ററില്‍ സംവദിച്ചു
ക്രിസ്തുവിനെ അറിയാനുള്ള ആഹ്വാനം


12 ഡിസംമ്പര്‍ 2012, വത്തിക്കാന്‍
ബനഡിക്ട് 16-ാമന്‍ പാപ്പ ആദ്യമായി ട്വീറ്ററില്‍ സംവദിച്ചു.
ഡിസംബര്‍ 12-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ്
പാപ്പ വ്യക്തിപരമായും നേരിട്ടും ആദ്യമായി tweet നടത്തിയത്.

@pontifex എന്ന വിലാസത്തിലാണ് പാപ്പ ആധുനിക സാമൂഹ്യസമ്പര്‍ക്ക മാധ്യമ ശ്രൃംഖലയില്‍ തന്‍റെ കന്നി സാന്നിദ്ധ്യം അറിയിച്ചത്.

വിശ്വാസവത്സരം അനുദിന ജീവിതത്തില്‍ എങ്ങനെ കുടുതല്‍ ഫലവത്താക്കാം? എന്ന യുവജനങ്ങളുടെ ചോദ്യത്തിന് ഉത്തരവുമായിട്ടായിരുന്നു പാപ്പായുടെ പ്രഥമ ട്വിറ്റിംങ്.

“പ്രാര്‍ത്ഥനയില്‍ ക്രിസ്തുവിനോട് സംസാരിക്കുക.
സുവിശേഷത്തില്‍ ക്രിസ്തുവിനെ ശ്രവിക്കുക.
എളിയവരില്‍ ക്രിസ്തുവനെ കണ്ടെത്തുക.

സ്നേഹിതരേ, ട്വിറ്ററിലൂടെ നിങ്ങളുമായി ബന്ധപ്പെടുന്നതില്‍ അതിയായ സന്തോഷമുണ്ട്. നിങ്ങളുടെ ഉദാരവും ധാരാളവുമായ പ്രതികരണത്തിന് നന്ദി.
ഹൃദയപൂര്‍വ്വും ഞാന്‍ നിങ്ങളെ ആശിര്‍വ്വദിക്കുന്നു. ”

ഇതായിരുന്നു പാപ്പായുടെ പ്രഥമ ട്വിറ്റര്‍ സന്ദേശം.








All the contents on this site are copyrighted ©.