2012-12-12 17:34:37

മതങ്ങളോടുള്ള മല്‍പ്പിടുത്തമല്ല
സുവിശേഷവത്ക്കരണമെന്ന് മേനാംപറമ്പില്‍


12 ഡിസംമ്പര്‍ 2012, സൈഗോണ്‍
സുവിശേഷവത്ക്കരണം ഏഷ്യയില്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ക്രൈസ്തവര്‍ ദൈവസ്നേഹത്തിന്‍റെ പ്രതിബംബങ്ങളാവണമെന്ന്, ഏഷ്യയിലെ മെത്രാന്മാരുടെ ഫെഡറേഷന്‍റെ സുവിശേഷവത്ക്കരണത്തിനായുള്ള കാര്യാലായത്തിന്‍റെ മേധാവി, ആര്‍ച്ചുബിഷപ്പ് തോമസ് മേനാംപറമ്പില്‍ പ്രസ്താവിച്ചു. ഡിസംമ്പര്‍ 11-ന് വിയറ്റാമിലെ സൈഗോണില്‍ ആരംഭിച്ച എഫ്.എ.ബി.സി.യുടെ, ഏഷ്യയിലെ മെത്രാന്മാന്‍ സമിതികളുടെ 10-ാത് സംയുക്ത സമ്പൂര്‍ണ്ണ സമ്മേളനത്തെക്കുറിച്ചു നല്കിയ പ്രസ്താവിനയിലാണ് ഗൗഹാത്തിയുടെ മുന്‍രൂപതാദ്ധ്യക്ഷന്‍,
ആര്‍ച്ചുബിഷപ്പ് മേനാംപറമ്പില്‍ ഇങ്ങനെ പ്രസ്താവിച്ചത്.

ക്രിസ്തു വന്നത് സൗഖ്യവും സ്നേഹവും സമാധാനവും പകരുകയാണെങ്കില്‍
സുവിശേഷവത്ക്കരണത്തെ മതങ്ങളോടുള്ള ആത്മീയ മല്‍പ്പിടുത്തമായി കാണരുതെന്നും, ദൈവനിഷേധത്തിന്‍റെ ഇന്നത്തെ സമൂഹ്യചുറ്റുപാടില്‍ ദൈവസ്നേഹത്തിന്‍റെയും ആത്മീയതയുടെയും അടയാളമായി ക്രൈസ്തവര്‍ ജീവിക്കുകയാണ് നവസുവിശേഷവത്ക്കരണമെന്ന് ആര്‍ച്ചുബിഷപ്പ് മേനാംപറമ്പില്‍ പ്രസ്താവിച്ചു.

സംസ്ക്കാരങ്ങളുടെ സങ്കരഭൂമിയായ ഏഷ്യയില്‍ സാധാരണ ജനങ്ങളുടെ ജീവിത മേഖലകളിലേയ്ക്ക് കടന്നുചെന്നുകൊണ്ടും, ദൈവം സ്നേഹമാണെന്നും, സ്നേഹപ്രവര്‍ത്തികളിലൂടെ ദൈവം മനുഷ്യരുടെമദ്ധ്യേ ജീവിക്കുവെന്ന് കാണിച്ചുകൊടുക്കണമെന്നും ആര്‍ച്ചുബിഷപ്പ് മേനാംപറമ്പില്‍ പ്രസ്താവിച്ചു. 40-ാം വാര്‍ഷികം ആഘോഷിക്കുന്ന ഏഷ്യയിലെ മെത്രാന്മാരുടെ സമ്മേളനം ഡിസംമ്പര്‍ 16-ാം ഞായറാഴ്ച സമാപിക്കും.










All the contents on this site are copyrighted ©.