2012-12-11 16:19:04

കേരള കാത്തലിക് കൗണ്‍സില്‍ സമ്മേളനം



11 ഡിസംബര്‍ 2012, കൊച്ചി
കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ (കെ.സി.ബി.സി) ശീതകാല സമ്മേളനം 12,13 തിയതികളിലായി കെ.സി.ബി.സി ആസ്ഥാന കാര്യാലയമായ പി.ഒ.സിയില്‍ നടക്കും. സഭയും സമൂഹവുമായി ബന്ധപ്പെട്ട ഇരുപതോളം വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. 37 മെത്രാന്‍മാര്‍ സമ്മേളനത്തില്‍ സംബന്ധിക്കുമെന്ന് കെ.സി.ബി.സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
അതിനു മുന്നോടിയായി, കേരളസഭയുടെ പൊതു പാസ്റ്ററല്‍ കൗണ്‍സിലായ കേരള കാത്തലിക് കൗണ്‍സിലിന്‍റെ സമ്മേളനം 11ാം തിയതി ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് കെ.സി.ബി.സി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന്‍റെ അദ്ധ്യക്ഷതയില്‍ ആരംഭിച്ചു. സമ്മേളനത്തില്‍ മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ബസേലിയൂസ് മാര്‍ ക്ലീമിസിന് സ്വീകരണം നല്‍കി. കെ.സി.ബി.സി പുതുതായി തയ്യാറാക്കിയ ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മാര്‍ഗ്ഗരേഖയെക്കുറിച്ച് സമ്മേളനം ചര്‍ച്ചചെയ്തു. പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ.ജോസ് കല്ലറയ്ക്കല്‍ ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചു. സീറോമലബാര്‍ സഭയുടെ കൂരിയാ മെത്രാന്‍ ബോസ്ക്കോ പുത്തൂരിന്‍റെ നേതൃത്വത്തില്‍ കേരള കത്തോലിക്കാ സഭയുടെ വിശ്വാസവര്‍ഷ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമ്മേളനം വിലയിരുത്തി.








All the contents on this site are copyrighted ©.