2012-12-10 19:01:40

സ്വാര്‍ത്ഥതയില്ലാത്ത
ദൈവിക ഐക്യമാണ് അമലോത്ഭവം


10 ഡിസംമ്പര്‍ 2012, റോം
ഡിസംമ്പര്‍ 8-ാം തിയതി റോമിലെ സ്പാനിഷ് ചത്വരത്തില്‍ അമലോത്ഭവ നാഥയുടെ തിരുനാള്‍ ആഘോഷത്തോടനുബന്ധിച്ചു നടത്തിയ വചനശുശ്രൂഷയിലാണ് പാപ്പ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

നസ്രത്തിലെ വിനീതയായ കന്യകയുടെ നിശ്ശബ്ദമായ ജീവിതത്തിലേയ്ക്ക് ദൈവം കടന്നു ചെന്നതും, സ്വാര്‍ത്ഥതയുടെ കരിനിഴിലില്ലാത്ത മറിയത്തിന്‍റെ സ്വാര്‍പ്പണവും വിനയാന്വിതവുമായ പ്രത്യുത്തരവുമാണ് അമലോത്ഭവ സത്യത്തിന്‍റെ പൊരുളെന്ന് തിരുനാളില്‍ പങ്കെടുക്കാനെത്തിയ ആയിരക്കണക്കിന് റോമാ നഗരവാസികളെയും തീര്‍ത്ഥാടകരെയും പാപ്പാ ഉദ്ബോധിപ്പിച്ചു.

ശാസ്ത്രത്തിന്‍റെയോ സാങ്കേതികതയുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ കരുത്താലല്ല, പ്രത്യുത ദൈവകൃപയാലാണ് ലോകരക്ഷ ഭൂമിയില്‍ യാഥാര്‍ത്ഥ്യമാകുന്നതെന്നും, ജീവിത വിശുദ്ധിയും നൈര്‍മ്മല്യവും നന്മയുമാണ് കൃപയെന്നും, ചരിത്രത്തില്‍ മനുഷ്യരുടെ മദ്ധ്യേ അവതീര്‍ണ്ണമായ ദൈവികരക്ഷ ക്രിസ്തുതന്നെയാണെന്നും പാപ്പ പ്രസ്താവിച്ചു.

മനുഷ്യജീവിതത്തില്‍ ദൈവത്തിന് നല്കേണ്ട പ്രഥമസ്ഥാനവും പ്രാധാന്യവുമാണ് ‘കൃപനിറഞ്ഞവളേ,’ എന്ന മറിയത്തോടുള്ള ദൈവദൂതന്‍റെ അഭിസംബോധന വെളിപ്പെടുത്തുന്നതെന്നും പാപ്പ പ്രഭാഷണത്തില്‍ വ്യക്തമാക്കി.









All the contents on this site are copyrighted ©.