2012-12-10 19:07:14

ആര്‍ച്ചുബിഷപ്പ് അബ്രോസ് മാട്ത്ത
വാഹനാപകടത്തില്‍ അന്തരിച്ചു


10 ഡിസംമ്പര്‍ 2012,
പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഐവറിക്കോസ്റ്റിലെ വത്തിക്കാന്‍റെ സ്ഥാനപതി, ബല്‍ത്തങ്ങാടി സ്വദേശി, ആര്‍ച്ചുബിഷപ്പ് അബ്രോസ് മാട്ത്ത വാഹാനപകടത്തില്‍ അന്തരിച്ചു. ഡിസംബര്‍ 8-ാം തിയതി ശനിയാഴ്ച മ്യാന്‍ രൂപതയില്‍ നടക്കേണ്ട പൗരോഹിത്യപട്ട ദാന കര്‍മ്മത്തില്‍ പങ്കെടുക്കുവാന്‍ തലസ്ഥാന നഗരമായ അബിജാനിലെ ഔദ്യോഗിക വസതിയില്‍നിന്നും യാത്രചെയ്യവേ, മാര്‍ഗ്ഗമദ്ധ്യേയാണ് ആര്‍ച്ചുബിഷപ്പ് അംബ്രോസിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടതും, തല്‍ക്ഷണം അദ്ദേഹം മരണമടഞ്ഞതും എന്നും മ്യാന്‍ രൂപതാ വക്താവ് മധ്യമങ്ങളെ അറിയിച്ചു.

കര്‍ണ്ണാടകയിലെ ബെല്‍ത്തങ്ങാടി രൂപതാംഗമാണ് വത്തിക്കാന്‍റെ നയതന്ത്ര വിഭാഗത്തില്‍ രണ്ടു പതിറ്റാണ്ടിലേറെ സേവനമഷ്ഠിച്ച ആര്‍ച്ചുബിഷ്പ്പ് അംബ്രോസെന്നും, ഐവറി കോസ്റ്റിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തില്‍ പരിശുദ്ധ സിംഹാസനത്തെ പ്രതിനിധീകരിച്ച സമാധാനത്തിന്‍റെ ദൂതനായിരുന്നു അന്തരിച്ച ആര്‍ച്ചുബിഷപ്പ് അംബ്രോസെന്നും വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി റോമില്‍ നല്കിയ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

2008-മുതല്‍ ഐവറിക്കോസ്റ്റില്‍ വത്തിക്കാന്‍റെ സ്ഥാനപതിയായി സേവനംചെയ്യുന്ന ആര്‍ച്ചുബിഷപ്പ് അംബ്രോസ് മാട്ത്ത, ഖാന, എല്‍ സാല്‍വദോര്‍, ജോര്‍ജ്ജിയ, അല്‍ബേനിയ, തായ്വാന്‍ എന്നീ രാജ്യങ്ങളിലും പരിശുദ്ധ സംഹാസനത്തിനുവേണ്ടി സേവനംചെയ്തിട്ടുണ്ടെന്നും ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയില്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.