2012-12-10 19:43:15

അമേരിക്കയിലെ സഭ
നവീകരണ പാതയില്‍ നിങ്ങണമെന്ന്


10 ഡിസംമ്പര്‍ 2012, വത്തിക്കാന്‍
നവീകരണത്തിന്‍റെ ബലതന്ത്രവുമായി അമേരിക്ക നവസുവിശേഷവത്ക്കരണ പാതിയില്‍ മുന്നേറണമെന്ന്, ലാറ്റനമേരിക്കന്‍ രാജ്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ മാര്‍ക്ക് ക്വെല്ലെ ഉദ്ബോധിപ്പിച്ചു.

‘അമേരിക്കയിലെ സഭ’യെന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെയും മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെയും 15-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഡിസംമ്പര്‍ 9-ാം തിയതി വത്തിക്കാനില്‍ ആരംഭിച്ച സമ്മേളനത്തില്‍ ആമുഖമായി അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് മെത്രാന്മാരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍, കാര്‍ദ്ദിനാള്‍ ക്വെല്ലെ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

1999-ല്‍ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ വിളിച്ചുകൂട്ടിയ അമേരിക്കയിലെ മെത്രാന്മാരുടെ സിനഡു സമ്മേളനം ഭൂഖണ്ഡത്തിലെ സഭാസമൂഹങ്ങളുടെ അനുരഞ്ജനത്തിന്‍റെയും നവീകരണത്തിന്‍റെയും വേദിയായിരുന്നുവെന്നും, അതേ ചൈതന്യത്തില്‍ വിചിന്തനത്തിന്‍റെയും പ്രത്യാശയുടെയും പാതയില്‍ സഭ ഇനിയും മുന്നോട്ടു ചരിക്കണമെന്നും കര്‍ദ്ദിനാള്‍ ക്വെല്ലെ
സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.

ജീവിക്കുന്ന ക്രിസ്തുവിനെ കണ്ടെത്തണമെങ്കില്‍ മാനസാന്തരത്തിന്‍റെയും കൂട്ടയ്മയുടെയും സഹാനുഭാവത്തിന്‍റെയും പാത പുല്‍കണമെന്ന ആഹ്വാനവുമായി മെക്സിക്കോയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പ്രകാശനം ചെയ്ത അപ്പസ്തോലിക പ്രബോധനത്തിന്‍റെ 15-ാം വാര്‍ഷികവേളയിലാണ് അമേരിക്കാ ഭൂഖണ്ഡത്തിലെ മെത്രാന്മാരും, വൈദികരുടെയും സന്ന്യസ്തരുടെയും അല്‍മായരുടെയും പ്രതിനിധികള്‍ വത്തിക്കാന്‍ സമ്മേളിച്ചിരിക്കുന്നത്. ഡിസംമ്പര്‍ 9-ന് ആരംഭിച്ച സമ്മേളനം 11-വരെ നീണ്ടുനിലക്കും.









All the contents on this site are copyrighted ©.