2012-12-08 11:47:35

മോണ്‍സ്. ഗെന്‍സ്‍വൈയ്ന്‍ പേപ്പല്‍ അരമനയുടെ പ്രീഫേക്ട്


07 ഡിസംബര്‍ 2012, വത്തിക്കാന്‍
വത്തിക്കാനിലെ പേപ്പല്‍ അരമനയുടെ പുതിയ പ്രീഫെക്ടായി മോണ്‍. ഗോര്‍ഗ് ഗെന്‍സ്‍വൈയ്നെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചു. അതൊടൊപ്പം ഉര്‍ബിസഗാല്യാ അതിരൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായി നിയമിച്ചുകൊണ്ട് അദ്ദേഹത്തെ മെത്രാപ്പോലീത്താസ്ഥാനത്തേക്കും പാപ്പ ഉയര്‍ത്തി. മാര്‍പാപ്പയുടെ പേഴ്സണല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന മോണ്‍. ഗെന്‍സ്‍വൈയ്ന് (56) ജര്‍മന്‍ സ്വദേശിയാണ്. 1984ല്‍ വൈദിക പട്ടം സ്വീകരിച്ച അദ്ദേഹം 1995മുതല്‍ വത്തിക്കാനില്‍ സേവനമനുഷ്ഠിക്കുകയാണ്. ആരാധനാക്രമത്തിനും കൂദാശകള്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തില്‍ സേവനമാരംഭിച്ച അദ്ദേഹം പിന്നീട് വിശ്വാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷനായിരുന്ന കര്‍ദിനാള്‍ ജോസഫ് റാറ്റ്സിങ്ങറുടെ പേഴ്‍സണല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. കര്‍ദിനാള്‍ ജോസഫ് റാറ്റ്സിങ്ങര്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മോണ്‍. ഗോര്‍ഗ് ഗെന്‍സ്‍വൈയ്ന്‍ മാര്‍പാപ്പയുടെ പേഴ്‍സണല്‍ സെക്രട്ടറിയായി സേവനം തുടര്‍ന്നു.








All the contents on this site are copyrighted ©.