2012-12-07 08:54:20

അമേരിക്കയില്‍ വളരുന്ന
കാത്തലിക്ക് ഓര്‍ഡിനറിയേറ്റ്


06 ഡിസംമ്പര്‍ 2012, ഹൂസ്റ്റണ്‍
ആംഗ്ലിക്കന്‍ സഭാംഗങ്ങളുടെ കത്തോലിക്കാ സഭയിലേയ്ക്കുള്ള തിരിച്ചുവരവ് വര്‍ദ്ധിക്കുന്നുവെന്ന് അമേരിക്കയിലെ ഓര്‍ഡിനറിയേറ്റിന്‍റെ മെത്രാന്‍, ജഫ്രി സ്റ്റീവന്‍സണ്‍ പ്രസ്താവിച്ചു.

ഡിസംബര്‍ നാലിന് വത്തിക്കാന്‍റെ ദിനപത്രമായ ‘ലൊസര്‍വത്തോരെ റൊമാനോ’യ്ക്കു നല്കിയ പ്രസ്താവനയിലാണ് ബിഷപ്പ് സ്റ്റീവന്‍സണ്‍ ഇങ്ങനെ അറിയിച്ചത്. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിലും കാനഡയുമായുള്ള ആംഗ്ലിക്കന്‍ സഭയില്‍നിന്നും കത്തോലിക്കാ സഭയിലേയ്ക്ക് ചേര്‍ന്നവരെ സ്വീകരിക്കുവാനാണ് 2012 ജനുവരി 1-ാം തിയതി അമേരിക്കയില്‍ വത്തിക്കാന്‍ ഓര്‍ഡിനറിയേറ്റു തുറന്നതെന്നും, ഇതിനകം ആയിരത്തി അഞ്ഞൂറില്‍പ്പരം വിശ്വാസികള്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നുവെന്നും ബിഷപ്പ് സ്റ്റീവന്‍സണ്‍ അറിയിച്ചു.

ആംഗ്ലിക്കന്‍ സഭയില്‍നിന്നും കത്തോലിക്കാ വിശ്വാസം സ്വീകരിച്ച വാല്‍സിങ്ഹാമിലെ കന്യകാ നാഥയുടെ ദേവാലയത്തോടു ചേര്‍ന്നു കിടക്കുന്ന കോടികള്‍ വിലമതിക്കുന്ന 5 ഏക്കര്‍ ഭൂമി ഓര്‍ഡിനറിയേറ്റിന് ഒരു കുടുംബം സംഭാവനചെയ്തോടെ വികസന സാദ്ധ്യതകള്‍ ഇനിയും വര്‍ദ്ധിക്കുകയാണെന്ന് ബിഷപ്പ് സ്റ്റീവന്‍സണ്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

അമേരിക്കയിലെ ടെക്സ്സസ്, ടള്ളസ്, മേരിലാന്‍റ്, ഫ്ലോറിഡ, പെന്‍സില്‍വേനിയ എന്നീ പ്രവിശ്യകളിലും കാനഡയിലുമായി 35 സമൂഹങ്ങളിലായി രണ്ടായിരത്തോളം വിശ്വാസികളും 24 വൈദികരും ഹൂസ്റ്റണിലെ ഓര്‍ഡിനറിയേറ്റിന്‍റെ കീഴില്‍ ഇപ്പോള്‍ ഉള്ളതായി ബിഷപ്പ് സ്റ്റീവന്‍സണ്‍ വെളിപ്പെടുത്തി.










All the contents on this site are copyrighted ©.