2012-12-06 20:38:10

മനുഷ്യാവതാരത്തിന്‍റെ സാംസ്ക്കാരികാനുരൂപണവുമായി
മറ്റൊരു മിശിഹാചരിത്രം സിനിമ


6 ഡിസംബര്‍, ഇന്‍ഡോര്‍
മദ്ധ്യപ്രദേശിലെ മിഷണറിയും ദൈവവചന സഭാംഗവുമായ ഫാദര്‍ ജിയോ ജോര്‍ജ്ജ്
എസ്.വി.ഡി.-യാണ് (മൗലികവാദത്തിന്‍റെയും ദൈവദൂഷണക്കുറ്റാരോപണത്തിന്‍റെയും ദൈവത്തിന്‍റെ പേരിലുള്ള കൂട്ടക്കുരുതിയുടെയും കാലത്ത്), മതവൈചിത്രൃങ്ങളെ വെല്ലുന്ന ക്രിസ്തുവിനെ അഭ്രപാളിയില്‍ പകര്‍ത്തിയിരിക്കുന്നതെന്ന്, ദേശീയ മെത്രാന്‍ സമിതി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പ്രസ്താവിച്ചു. സിനിമയുടെ കന്നി പ്രദര്‍ശനം ഡിസംബര്‍ 2-ാം തിയതി ഞായറാഴ്ച ഇന്തോറിലെ സത്പ്രകാശന്‍ കേന്ദ്രത്തില്‍ അരങ്ങേറി.

എല്ലാ മതസ്ഥരും അഭിനയിക്കുകയും സഹകരിക്കുകയും ചെയ്യുന്ന ‘ക്രിസ്തായന്‍’, ‘ക്രിസ്തു നല്ലികന്‍’ എന്ന ഹിന്ദിചലച്ചിത്രം മനുഷ്യാവതാരം ചെയ്ത ദൈവപുത്രനെ ഇന്നിന്‍റെ സാമൂഹ്യ-സാംസ്ക്കാരിക പശ്ചാത്തലത്തില്‍ അവതരിപ്പിക്കാനുള്ള പരിശ്രമമാണെന്ന്, സംവിധായകനും തിരക്കഥാകൃത്തുമായ ഫാദര്‍ ജിയോ വെളിപ്പെടുത്തി. ഏഴു വര്‍ഷത്തെ നിരന്തരമായ പരിശ്രമത്തില്‍ 200-ല്‍പ്പരം കലാകാരന്മാരും കാലാകാരികളും ഇതില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും യുവാവായ അംഗിത് ശര്‍മ്മ ക്രിസ്തുവിന്‍റെ വേഷംമിട്ടിരിക്കുന്നുവെന്നും ഫാദര്‍ ജോര്‍ജ്ജ് മാധ്യമങ്ങളെ അറിയിച്ചു. വൈകാരിക തലങ്ങള്‍ വിട്ട് പ്രസാദാത്മകവും വാസ്തവികവുമായ ക്രിസ്തു ചരിതം ചമയ്ക്കുകയായിരുന്നു തന്‍റെ ഉദ്യമമെന്നും സിനിമറ്റോഗ്രാഫിയില്‍ ഉന്നത ബിരുദധാരിയായ ഫാദര്‍ ജോയോ വ്യക്തമാക്കി.








All the contents on this site are copyrighted ©.