2012-12-05 17:19:25

വരാപ്പുഴയുടെ ഫാദര്‍ ജെയസണ്‍ വടശ്ശേരി
സിബിസിഐ ലേബര്‍ കമ്മിഷന്‍ സെക്രട്ടറി


5 ഡിസംമ്പര്‍ 2012, ന്യൂഡല്‍ഹി
വരാപ്പുഴ അതിരൂപതാംഗം ഫാദര്‍ ജെയ്സണ്‍ വടശ്ശേരി ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതിയുടെ തൊഴില്‍ ക്ഷേമവിഭാഗം സെക്രട്ടറിയായി നിയമിതനായി.
ഡിസംബര്‍ 3-ാം തിയതി ഡെല്‍ഹിയില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് സിബിസിഐ-യുടെ സെക്രട്ടറി ജനറല്‍, ആര്‍ച്ചുബിഷപ്പ് ആല്‍ബ്രട്ട് ഡിസൂസ പുതിയ നിയമനങ്ങള്‍ വെളിപ്പെടുത്തിയത്.
വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യക്ഷേമ സംഘടനയായ Ernakulam Social Service Society-യുടെ സെക്രട്ടറിയായി സേവനംചെയ്തിരുന്ന ഫാദര്‍ ജെയ്സണ്‍ വടശ്ശേരിയെ ലേബര്‍ കമ്മിഷന്‍ സെക്രട്ടറിയായി നിയമിക്കുന്നതോടൊപ്പം, സലീഷ്യന്‍ സഭാംഗവും പശ്ചിമ ബംഗാലിലെ സിലിഗൂരിയിലുള്ള
ഡോണ്‍ ബോസ്ക്കോ സ്ക്കൂളിന്‍റെ പ്രിന്‍സിപ്പാളായി സേവനംചെയ്യുന്ന ഫാദര്‍ ജോസഫ് മണിപ്പാടനെ വിദ്യാഭ്യാസ കമ്മിഷന്‍റെ സെക്രട്ടറിയായും നിയമിച്ചതായി ആര്‍ച്ചുബിഷപ്പ് ഡിസൂസ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ലേബര്‍ കമ്മിഷന്‍റെ മുന്‍സെക്രട്ടറി ഫാദര്‍ ജോസ് വട്ടക്കുഴിയും
വിദ്യാഭ്യാസ കമ്മിഷന്‍റെ സെക്രട്ടറി ഫാദര്‍ കുര്യാള ചിറ്റാട്ടുകുളവും സേവനത്തിന്‍റെ കാലപരിധി എത്തിയതോടെയാണ് സിബിസിഐയുടെ പുതിയ നിയമനങ്ങള്‍ ഉണ്ടായതെന്നും ആര്‍ച്ചുബിഷപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.