2012-12-05 17:09:32

മതങ്ങള്‍ ഒത്തുചേര്‍ന്ന്
വിശുദ്ധ നാട്ടില്‍ സമാധാന സ്ഥാപിക്കും


5 ഡിസംമ്പര്‍ 2012, ജരൂസലേം
യഹൂദ-ക്രൈസ്തവ-ഇസ്ലാം മതങ്ങള്‍ ഒത്തുചേര്‍ന്ന് വിശുദ്ധ നാട്ടിലെ സമാധാന സ്ഥാപനത്തിനായി പരിശ്രമിക്കുമെന്ന്, ഇസ്രായേല്‍ പ്രസിഡന്‍റ് സിമോണ്‍ പേരെസ് പ്രസ്താവിച്ചു. ബനഡിക്ട് 16-ാമന്‍ പാപ്പായ്ക്ക് അയച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് പ്രസിഡന്‍റ് പേരെസ് ഇങ്ങനെ പ്രസ്താവിച്ചത്.
ഭൗമിക ശക്തിക്കതീതമാണ് ആത്മീയ ശക്തിയെന്നും പുരാതന മതവിശ്വാസങ്ങളുടെ പിള്ളത്തൊട്ടിലായ ഇസ്രായേലിന്‍രെ പുണ്യഭൂമിയില്‍ വിവിധ മതസമൂഹങ്ങളെ സഹോദര്യത്തില്‍ ഒന്നിപ്പിച്ചുകൊണ്ട് സമാധാനത്തിനായുള്ള പരിശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്നും പ്രസിഡന്‍റ് പേരെസ് ട്വിറ്ററിലൂടെ പാപ്പായ്ക്ക് ഉറപ്പുനല്കി.

ഇസ്രായേലും വത്തിക്കാനുമായുള്ള നയതന്ത്ര ബന്ധത്തിന് രണ്ടായിരം വര്‍ഷത്തെ പഴക്കമുണ്ടെന്നും, ക്രൈസ്തവരുടെ വിശ്വാസ ജീവിതത്തിന് അടിസ്ഥാനവും തെളിവുമായി അവിടെയുള്ള വിശുദ്ധ സ്ഥലങ്ങള്‍ എന്നും സംരക്ഷിക്കപ്പെടുമെന്നും പ്രസിഡന്‍റ് പേരെസ്, ഇസ്രായേലിലെ വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ജുസ്സേപ്പെ ലാസ്സറാത്തോവഴി അയച്ച സന്ദേശത്തില്‍ പ്രസ്താവിച്ചു.

പുതുതായി തുറന്ന @pontifex എന്ന പാപ്പായുടെ ട്വിറ്റര്‍ സൈറ്റില്‍
ഡിസംമ്പര്‍ 12-മുതല്‍ പാപ്പ സംവദിക്കുമെന്നും ഇംഗ്ലിഷ് ഉള്‍പ്പെടെ അഞ്ചു ഭാഷകളില്‍ വിശ്വാസ സംബന്ധിയായ കാര്യങ്ങളെക്കുറിച്ച് സംവദിക്കാവുന്ന തട്ടുകമാണിതെന്നും വത്തിക്കാന്‍ മാധ്യമങ്ങളുടെ വക്താവ് ഫാദര്‍ ഫ്രദറിക്കോ ലൊമ്പോര്‍ഡിയുടെ പ്രസ്താവന അറിയിച്ചു.








All the contents on this site are copyrighted ©.